സർക്കാരിന് ആരൊക്കെ സംഭാവന നല്കുന്നു എന്ന് പ്രതിപക്ഷത്തിന് അറിയില്ല.എന്നാൽ പ്രതിപക്ഷത്തിന് സംഭാവന നല്കുന്നവരുടെ വിവരം സർക്കാരിന് അറിയാനാകും എന്ന് കോടതി 

ദില്ലി:നിലവിലെ ഇലക്ട്രൽ ബോണ്ട് സംവിധാനം സുതാര്യമല്ലെന്ന് സുപ്രീംകോടതി പരാമർശിച്ചു.ഭരണകക്ഷിക്ക് എന്തുകൊണ്ടാണ് കൂടുതൽ സംഭാവന കിട്ടുന്നതെന്ന് കോടതി ചോദിച്ചു.എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന പദ്ധതി എന്തുകൊണ്ട് സർക്കാരിന് കൊണ്ടു വന്നു കൂടെന്നും കോടതി ചോദിച്ചു.സർക്കാരിന് ആരൊക്കെ സംഭാവന നല്കുന്നു എന്ന് പ്രതിപക്ഷത്തിന് അറിയില്ല.എന്നാൽ പ്രതിപക്ഷത്തിന് സംഭാവന നല്കുന്നവരുടെ വിവരം സർക്കാരിന് അറിയാനാകും .കള്ളപ്പണം തെരഞ്ഞെടുപ്പിലേക്ക് വരുന്നത് തടയാനാണ് പദ്ധതിയെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു.ബാങ്കുകൾ വഴി വാങ്ങുന്ന ബോണ്ടുകൾ കള്ളപ്പണം തടയും.പദ്ധതിക്ക് രഹസ്യസ്വഭാവം അനിവാര്യമെന്നും എന്നാൽ സുതാര്യതയുണ്ടെന്നും കേന്ദ്രം വാദിച്ചു.

രാഷ്ട്രീയപാർട്ടികളുടെ ഇലക്ട്രൽബോണ്ടുകളുടെ ഉറവിടം ജനം അറിയേണ്ടെന്ന് അറ്റോര്‍ണി ജനറല്‍,കോടതി ഇടപെടരുതെന്ന് വാദം

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ചിലവാക്കിയത് 1264 കോടി

വരുമാനം വെളിപ്പെടുത്തി ബിജെപി; ഒറ്റ വര്‍ഷം കൊണ്ട് 1383 കോടിയുടെ വര്‍ധന, കോണ്‍ഗ്രസിനും നേട്ടം