ആന വൃദ്ധയെ ചവിട്ടി. വൃദ്ധയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു...

​ഗുവാഹത്തി: കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തെയും വെറുതെ വിടാതെ ആന. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ 70 വയസ്സുള്ള ഒരു സ്ത്രീയെയാണ് കൊലപ്പെടുത്തിയതിന് ശേഷവും മൃതദേഹവും വെറുതെ വിടാതെ ആന പിടികൂടിയത്. വ്യാഴാഴ്ച രാവിലെ റായ്പാൽ ഗ്രാമത്തിലെ കുഴൽക്കിണറിൽ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെയാണ് മായ മുർമു ദൽമ വന്യജീവി സങ്കേതത്തിൽ നിന്ന് വഴിതെറ്റിയ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.

ആന വൃദ്ധയെ ചവിട്ടി. വൃദ്ധയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവര്‍ മരണത്തിന് കീഴടങ്ങിയതായി റാസ്ഗോവിന്ദ്പൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ലോപമുദ്ര നായക് പറഞ്ഞു. എന്നാൽ ഇതിന് പുറമെ വൈകുന്നേരം, മായ മുർമുവിന്റെ കുടുംബാംഗങ്ങൾ അവരുടെ അന്ത്യകർമങ്ങൾ നടത്തുമ്പോളും ആന ആക്രമിച്ചു. ആന പെട്ടെന്ന് സ്ഥലത്തെത്തുകയും ചിതയിൽ നിന്ന് മൃതദേഹം എടുത്തെറിയുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി ദൃക്സാക്ഷി പറഞ്ഞു.