ആയുധധാരികളായ മൂന്നു പേർ ഇവിടെ ഒരു വീട്ടിൽ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ തുടങ്ങിയത്. ഇതോടെ ഭീകരർ വെടിവെക്കുകയായിരുന്നു. പ്രദേശത്ത് നേരത്തെ ആക്രമണങ്ങളിൽ പങ്കെടുത്തവരെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു. 

ശ്രീന​ഗർ: ജമ്മുകശ്മീരിലെ ശ്രീനഗറിൽ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലുണ്ടായി. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിലെ സാദിബലിലാണ് രാവിലെ ഏറ്റമുട്ടലുണ്ടായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആയുധധാരികളായ മൂന്നു പേർ ഇവിടെ ഒരു വീട്ടിൽ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ തുടങ്ങിയത്. ഇതോടെ ഭീകരർ വെടിവെക്കുകയായിരുന്നു. പ്രദേശത്ത് നേരത്തെ ആക്രമണങ്ങളിൽ പങ്കെടുത്തവരെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു. 

ഇതിനിടെ പൂഞ്ചിൽ രാവിലെ ആറുമണിയോടെ പാകിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യം വച്ച് മോട്ടാര്‍ ഷെൽ ആക്രമണം നടത്തി. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയില്‍ പാക് പ്രകോപനമുണ്ടായിരുന്നു. ഇന്നലെ ബാരാമുള്ളയിലെ റാപൂരില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നാലു നാട്ടുകാര്‍ക്ക് പരിക്കേറ്റിരുന്നു.

Read Also: വിവാദങ്ങളിൽ ഒറ്റപ്പെട്ട് മുല്ലപ്പള്ളി; തള്ളിപ്പറഞ്ഞ് ലീഗ്, എ-ഐ ഗ്രൂപ്പുകളും അമർഷത്തിൽ...