ചെന്നൈ: കേന്ദ്ര സംസ്ഥാന സ‌ർക്കാരുകളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ഇടപെടൽ മൂലമാണ് അഭിനന്ദന്റെ മോചനം സാധ്യമായതെന്ന് കുടുംബ സുഹൃത്ത് പ്രഭു. വളരെ സന്തോഷകരമായ വാ‌ർത്തയാണ് പുറത്തു വരുന്നതെന്നും പ്രഭു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമാധാനവും അഹിംസയുമാണ് പടരേണ്ടതെന്നും.

ഓരോ ജീവനും പ്രധാനപ്പെട്ടതാണെന്നും. യുദ്ധം തുടങ്ങിയാൽ ഇന്ത്യക്കും പാക്കിസ്ഥാനും മോശമാണെന്നും ഓ‌‌ർമ്മിപ്പിച്ച പ്രഭു അഭിനന്ദന്‍റെ മോചനം സാധ്യമാക്കിയ എല്ലാവരോടും നന്ദി പറയഞ്ഞു.

എയര്‍മാര്‍ഷലും നാല്‍പത്തിയൊന്ന് വര്‍ഷം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരുന്ന സിംഹക്കുട്ടി വര്‍ധമാന്‍റെ മകനാണ് വിങ് കമാന്‍ഡ് അഭിനന്ദന്‍ വര്‍ധമാന്‍.