ദില്ലി പീരാഗ‍ഡിയിലെ ബാറ്ററി ഫാക്ടറി കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത് രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരന് പരിക്കേറ്റു മറ്റൊരു ഫയര്‍ഫോഴ്സ് ജീവനക്കാരൻ കെട്ടിടത്തിന് അകത്ത് കുടുങ്ങിക്കിടക്കുകയാണ്

ദില്ലി: രാജ്യതലസ്ഥാനത്ത് വീണ്ടും വൻ തീപിടിത്തം. ദില്ലി പീരാഗ‍ഡിയിലെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇതൊരു ബാറ്ററി ഫാക്ടറിയാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരനടക്കം 14 പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. കെട്ടിടത്തിനകത്ത് ഒരു ജീവനക്കാരനും ഫയര്‍ഫോഴ്സ് ജീവനക്കാരനും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതിനിടെ തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിലേക്ക് കൂടി തീ പടര്‍ന്നു. ഫയർ ഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്.