മഹാരാഷ്ട്രയിൽ ആയുധ നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിൽ ആയുധ നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ പ്രവർത്തിക്കുന്ന ആയുധ നി‍ർമ്മാണ ശാലയിലാണ് സ്ഫോടനം നടന്നത്. ആർഡിഎക്സ് നിർമ്മാണം നടന്ന ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം. 

ജില്ലാ കളക്ടറും പൊലീസും മെഡിക്കൽ സംഘവും സ്ഥലത്തെത്തി. രാവിലെ പത്തരയോടെയാണ് സ്ഫോടനം നടന്നത്. ഈ സമയത്ത് 12 ഓളം പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു. പൊട്ടിത്തെറിയുടെ ശക്തയിൽ മേൽക്കൂര തകർന്നുവീണു.