ഹിന്ദു സേനയുടെ പ്രവർത്തകരെന്ന് അവകാശപ്പെടുന്നവരാണ് ഉവൈസിയുടെ വീട് ആക്രമിച്ചതെന്ന് പൊലീസ്...

ദില്ലി: എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ ദില്ലി വീടിന് നേരെ ആക്രമണം നടത്തിയ അഞ്ച് പേർ അറസ്റ്റിൽ. ഹിന്ദു സേനയുടെ പ്രവർത്തകരെന്ന് അവകാശപ്പെടുന്നവരാണ് ഒവൈസിയുടെ വീട് ആക്രമിച്ചതെന്ന് ന്യൂ ദില്ലി ഡിസിപി ദീപക് യാദവ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീടിന് നേരെ ആക്രമണമുണ്ടായതായി, നാട്ടുകാർ അറിയച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. അക്രമികൾ ഗെയ്റ്റ് കേടുവരുത്തുകയും വീടിന്റെ ചില്ലുകൾ ഉടയ്ക്കുകയും ചെയ്തിരുന്നു.