Asianet News MalayalamAsianet News Malayalam

ഗോവയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്: പിന്തുണയുണ്ടെന്ന് ബിജെപി; കരുത്ത് തെളിയിക്കുമെന്ന് കോൺഗ്രസ്

ഗോവയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. പ്രമോദ് സാവന്തിന് 21 പേരുടെ പിന്തുണയുണ്ടെന്ന് ബിജെപി. കരുത്ത് തെളിയിക്കുമെന്ന് കോൺഗ്രസ്.

 

Floor Test in Goa Today
Author
Goa, First Published Mar 20, 2019, 7:41 AM IST

പനാജി: ഗോവയിൽ പ്രമോദ് സാവന്ത് സർക്കാ‍ർ ഇന്ന് വിശ്വാസവോട്ട് തേടും. 36 അംഗ നിയമസഭയിൽ 21 പേരുടെ പിന്തുണ ബി ജെ പി അവകാശപ്പെടുന്നുണ്ട്. സഭയിൽ വിശ്വാസം നേടാൻ ബി ജെ പിക്ക് 19 എം എൽ എമാരുടെ പിന്തുണ വേണം.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി ജെ പി അധ്യക്ഷൻ അമിത് ഷായുമായും സാവന്ത് നാളെ കൂടിക്കാഴ്ച നടത്തും. ഇന്നലെ പുലർച്ചെ രണ്ട് മണിക്കാണ് പ്രമോദ് സാവന്തിന്‍റെ നേതൃത്വത്തിലുള്ള 12 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അതേസമയം, 14 എം എൽ എമാരുള്ള കോൺഗ്രസ് സഭയിൽ കരുത്ത് തെളിയിക്കുമെന്ന് അവകാശപ്പെട്ടു.

അർദ്ധരാത്രിവരെ നീണ്ട നാടകീയതകൾക്ക് ഒടുവിലായിരുന്നു ഗോവയില്‍ പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തത്.  പരീക്കർ മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്. 

Follow Us:
Download App:
  • android
  • ios