Asianet News MalayalamAsianet News Malayalam

അനാവശ്യമായി ഇടുപ്പ് മാറ്റി വയ്ക്കേണ്ടി വന്നു; ദില്ലിയിലെ ആശുപത്രിക്കെതിരെ എഴുത്തുകാരി തസ്ലിമ നസ്റിന്‍

ഇടുപ്പെല്ല് ഒടിഞ്ഞുവെന്ന് തെറ്റിധരിപ്പിച്ച് ശസത്രക്രിയയ്ക്ക് വിധേയയാക്കിയെന്നാണ് ആരോപണം.

forced to undergo hip replacement alleges author Taslima Nasreen against private hospital in delhi etj
Author
First Published Feb 1, 2023, 2:20 PM IST

ദില്ലി : ദില്ലിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരി തസ്ലിമ നസ്റിന്‍. അനാവശ്യമായി ഇടുപ്പ് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയ ആവേണ്ടി വന്നുവെന്നാണ് തസ്ലിമ നസ്റിന്‍ ആരോപിക്കുന്നത്. ദില്ലിയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറുടെ പേരെടുത്ത് പറഞ്ഞാണ് തസ്ലിമയുടെ ആരോപണം.  ഇടുപ്പെല്ല് ഒടിഞ്ഞുവെന്ന് തെറ്റിധരിപ്പിച്ച് ശസത്രക്രിയയ്ക്ക് വിധേയയാക്കിയെന്നാണ് ആരോപണം.

എക്സ് റേയോ സി സ്കാന്‍ റിപ്പോര്‍ട്ടോ കാണിക്കാന്‍ ആശുപത്രി അധികൃതരോ ഡോക്ടറോ തയ്യാറായില്ല. ജനുവരി 13നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. 14ാം തിയതി ഇടുപ്പ് മുഴുവനായി മാറ്റി വയ്ക്കണമെന്ന് ഡോക്ടര്‍ നിര്‍ബന്ധിച്ചു. ഇതിന് ശേഷമാണ് ഇടുപ്പിന് പൊട്ടലില്ലെന്ന് കണ്ടെത്തിയത്. ഡിസ്ചാര്‍ജ് സമ്മറിയിലും തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാണ് തസ്ലിമ ആരോപിക്കുന്നത്. 742845 രൂപ ചികിത്സയ്ക്കായി ആശുപത്രി ഈടാക്കിയെന്നും തസ്ലിമ ട്വിറ്ററില്‍ വിശദമാക്കി. സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ആലോചിക്കാനുള്ള സാവകാശം പോലെ ആശുപത്രി അധികൃതര്‍ നല്‍കിയില്ല.

മുട്ടിന് വേദനയുമായാണ് തസ്ലിമ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇടുപ്പ് മുഴുവനായി മാറ്റി വയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഡോക്ടര്‍ തെറ്റിധരിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കിയെന്നാണ് ആരോപണം. ശസ്ത്രക്രിയയ്ക്ക് നിര്‍ബന്ധിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്ന് പോരാതിരുന്നതിനേക്കുറിച്ച് വിഷമം ഉണ്ടെന്നും തസ്ലിമ വിശദമാക്കുന്നു. എന്നാല്‍ എഴുത്തുകാരിയുടെ ആരോപണങ്ങള്‍ ആശുപത്രി നിഷേധിച്ചു. തസ്ലിമയുടെ അനുവാദത്തോടെയാണ് ശസ്ത്രക്രിയ ചെയ്തതെന്നും ആശുപത്രി അധികൃതര്‍ വിശദമാക്കുന്നുണ്ട്. 
ആക്റ്റിവിസ്റ്റുകള്‍ മല ചവിട്ടാന്‍ തിരക്ക് കൂട്ടുന്നതെന്തിന്: തസ്ലീമ നസ്റിന്‍

എ ആര്‍ റഹ്മാന്‍റെ മകളെ ബുര്‍ഖയിട്ട് കാണുമ്പോള്‍ വീര്‍പ്പുമുട്ടലെന്ന് തസ്ലിമ നസ്രിന്‍; മറുപടിയുമായി ഖദീജ 

Follow Us:
Download App:
  • android
  • ios