Asianet News MalayalamAsianet News Malayalam

'എന്റെ വാക്കുകൾ നിരുപാധികം പിൻവലിക്കുന്നു'; പ്രവാചക നിന്ദയിൽ സസ്പെൻഷന് പിന്നാലെ വിശദീകരണവുമായി നുപുര്‍ ശര്‍മ്മ

വിവാദ പ്രസ്താവന പിൻവലിക്കുന്നതായി ബിജെപി മുൻ വക്താവ് നുപുര്‍ ശര്‍മ്മ (Nupur Sharma).  ഇവരെ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് നുപുറിന്റെ ട്വീറ്റ്.

Former BJP spokesperson Nupur Sharma  said that he is withdrawing the controversial statement on prophet
Author
Delhi, First Published Jun 5, 2022, 6:48 PM IST

പുനെ: വിവാദ പ്രസ്താവന പിൻവലിക്കുന്നതായി ബിജെപി മുൻ വക്താവ് നുപുര്‍ ശര്‍മ്മ (Nupur Sharma).  ഇവരെ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് നുപുറിന്റെ ട്വീറ്റ്. ചാനൽ ചര്‍ച്ചക്കിടെ പ്രവാചകനിന്ദ നടത്തിയെന്ന ആരോപത്തിലായിരുന്നു നുപുറിന്റെ  പ്രാഥമിക അംഗത്വം ബിജെപി സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് ട്വിറ്ററിൽ പ്രസ്താവന പിൻവലിക്കുന്നതായി നുപുര്‍ കുറിപ്പ് പങ്കുവച്ചത്. ആരുടെയും മതവികാരം വ്രണപ്പെടുത്തണമന്ന് ഉദ്ദേശിച്ചില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.

ശിവദേവനെ അപമാനിക്കുന്തുമായി  ബന്ധപ്പെട്ട് ഞാൻ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ചാനൽ ചര്‍ച്ചകളിൽ പങ്കെടുക്കുന്നുണ്ട്. അതിനിടെ തമാശയാക്കുന്ന തരത്തിൽ ശിവലിംഗം ജലധാരയ്ക്കുള്ള സ്തൂപമാണെന്ന് പറഞ്ഞു. റോഡരികുകളിലെ മുന്നറിയിപ്പും സൈനുകളുമായും ശിവലിങ്കത്തെ താരതമ്യം ചെയ്തു. ശിവദേവനെ തുടര്‍ച്ചയായി അപമാനിക്കുന്നത് എനിക്ക് സഹിക്കാൻ സാധിച്ചില്ല. അങ്ങനെയാണ് ചില കാര്യങ്ങൾ എനിക്ക് പറയേണ്ടിവന്നത്. എന്നാൽ എന്റെ വാക്കുകൾ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുകയോ, മതവികാരം വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ എന്റെ  പരാമര്‍ശം നിരുപാധികം പിൻവലിക്കുകയാണ്. ആരുടെയും മതവികാരം വ്രണപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല എന്നും അവര്‍ ട്വിറ്ററിൽ കുറിച്ചു.

'ഒരു മതത്തെയും അവഹേളിക്കുന്ന പ്രസ്താവനകൾ അംഗീകരിക്കില്ല', കാൺപൂർ സംഘർഷത്തിൽ ബിജെപി

ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള  ഒരു ടിവി ചർച്ചയിൽ, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ ആളുകളുടെ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം മുസ്ലീങ്ങൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന 'ശിവലിംഗം' ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ നേരത്തെ എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്തിരുന്നു. പുനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

മെയ് 28 ന് ഗ്യാൻവാപ്പി വിഷയത്തെക്കുറിച്ചുള്ള ചാനൽ ചർച്ചയിൽ നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യയെയും കുറിച്ച് നടത്തിയ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് പരാതിക്കാരൻ  ആരോപിച്ചു. 153 എ, 153 ബി, 295 എ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ സമാനമായ ഒരു കേസ്  മുംബൈ പോലീസും രജിസ്റ്റർ ചെയ്തിരുന്നു. 

പ്രവാചകനിന്ദ: പാര്‍ട്ടി വക്താവ് നുപുര്‍ ശര്‍മ്മയെ സസ്പെൻഡ് ചെയ്ത് ബിജെപി

നൂപുർ ശർമ്മയുടെ പരാമർശത്തിൽ പരേഡ് മാർക്കറ്റിലെ കടകൾ അടച്ചിടാൻ മുസ്ലീം സംഘടന ആഹ്വാനം ചെയ്തതിനെ തുടർന്ന് വെള്ളിയാഴ്ച ഉത്തർപ്രദേശിലെ കാൺപൂരിൽ സംഘര്‍ഷം ഉണ്ടായിരുന്നു.സം ഘർഷത്തിൽ 20 പോലീസുകാർ ഉൾപ്പെടെ 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios