Asianet News MalayalamAsianet News Malayalam

മുംബൈയിലേക്കുള്ള വിമാനയാത്രക്കിടെ നാല് മാസം പ്രായമായ കു‍ഞ്ഞ് മരിച്ചു

നാല് മാസം പ്രായമായ റിയ അവളുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് യാത്ര ചെയ്തിരുന്നത്. 
 

four month old child died aboard spice jet flight
Author
Mumbai, First Published Nov 16, 2019, 11:12 AM IST

മുംബൈ: സൂറത്തില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന സ്പൈസ് ജെറ്റ് വിമാനത്തില്‍ വച്ച് നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു. നാല് മാസം പ്രായമായ റിയ അവളുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് യാത്ര ചെയ്തിരുന്നത്. 

കുട്ടി യാത്രക്കിടെ അബോധാവസ്ഥയിലായി, എന്നാല്‍ ഇത് കുടെ ഉണ്ടായിരുന്ന അമ്മയോ ബന്ധുക്കളോ അറിഞ്ഞില്ലെന്ന് വിമാനക്കമ്പനി അധികൃതര്‍ പറഞ്ഞു. മുംബൈ വിമാനത്താവളത്തിലെത്തിയതോടെ ഇവരെ മെഡിക്കല്‍ റൂമിലേക്ക് മാറ്റി. 

''സിപിആര്‍ നല്‍കിയിട്ടും കുട്ടി പ്രതികരിച്ചിരുന്നില്ല. ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് കുട്ടി മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു. 

യാത്രക്കിടയില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞ് പിന്നീട് അനങ്ങുന്നതായി കാണാതായതോടെയാണ്  ബന്ധുക്കള്‍ വൈദ്യസഹായം തേടിയത്. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെങ്കിലും മരണകാരണം കണ്ടെത്താനായില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കുട്ടിയുടെ സാമ്പിള്‍ ജെജെ ആശുപത്രിയിലേക്ക് കൈമാറി.

Follow Us:
Download App:
  • android
  • ios