Asianet News MalayalamAsianet News Malayalam

ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ടു, കാറിലേക്കും പിക്കപ്പ് വാനിലേക്കും കയറി ടാങ്കർ, 4 മരണം

ഓടിക്കൊണ്ടിരുന്ന കാറിന് ഇടിയുടെ ആഘാതത്തിന് പിന്നാലെ തീ പിടിക്കുകയായിരുന്നു

four people were killed after an oil tanker hit a divider and collided with a car and a pickup van etj
Author
First Published Nov 11, 2023, 11:08 AM IST

ദില്ലി: ഡിവൈഡറിൽ തട്ടി കാറിലേക്കും പിക്കപ്പ് വാനിലേക്കും ഇന്ധന ടാങ്കർ ഇടിച്ച് കയറിയതിന് പിന്നാലെ തീപിടിച്ച് 4 പേർ കൊല്ലപ്പെട്ടു. ദില്ലി ജയ്പൂർ ദേശീയ പാതയില്‍ ഹരിയാനയിലെ ഗുരുഗ്രാമിന് സമീപത്ത് വച്ച് വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. കാർ യാത്രികരായ മൂന്നുപേരും പിക്കപ്പ് വാനിലെ ഡ്രൈവറുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന കാറിന് ഇടിയുടെ ആഘാതത്തിന് പിന്നാലെ തീ പിടിക്കുകയായിരുന്നു.

കാറില്‍ സിഎന്‍ജി സിലിണ്ടറുകള്‍ ഉണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ വിനോദ് കുമാർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ജയ്പൂരിലേക്ക് പോവുകയായിരുന്നു കാറിലെ യാത്രക്കാരെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട ടാങ്കർ ലോറി കാറിലേക്കും പിന്നീട് പിക്കപ്പ് വാനിലേക്കും പാഞ്ഞ് കയറുകയായിരുന്നു.

അപകടത്തിന് പിന്നാലെ ഇന്ധന ടാങ്കർ ഡ്രൈവർ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. കാർ തീ പടർന്ന് പൂർണമായും കത്തിനശിച്ചു. ഇന്ധന ടാങ്കറിലെ ഡ്രൈവറിന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചതായി അന്വേഷണ സംഘം വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios