നദിയിൽനിന്ന് ഡോൾഫിനെ വേട്ടയാടിയതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി. ഡോൾഫിനെ പിടികൂടിയശേഷം ഇതിന്റെ എണ്ണയെടുക്കുന്നതിനെക്കുറിച്ചും പ്രതി വീഡിയോയിൽ പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ വനംവകുപ്പും പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പട്ന: അപൂർവയിനത്തിൽപെട്ട ഗംഗാ ഡോൾഫിനെ വേട്ടയാടിയ സംഭവത്തിൽ പ്രതി പിടിയിൽ. ബിഹാറിലെ ദർഹർ ഗ്രാമത്തിലെ ബിരേന്ദ്ര മുഖ്യയെയാണ് പൊലീസും വനംവകുപ്പും ചേർന്ന് അറസ്റ്റ് ചെയ്തത്. നദിയിൽനിന്ന് ഡോൾഫിനെ വേട്ടയാടിയതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി. ഡോൾഫിനെ പിടികൂടിയശേഷം ഇതിന്റെ എണ്ണയെടുക്കുന്നതിനെക്കുറിച്ചും പ്രതി വീഡിയോയിൽ പറഞ്ഞിരുന്നു.
വീഡിയോ വൈറലായതോടെ വനംവകുപ്പും പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.
വന്യജീവി സംരക്ഷണനിയമപ്രകാരം ഷെഡ്യൂൾ-1 ൽ ഉൾപ്പെടുന്ന ജീവിയാണ് ഗംഗാ ഡോൾഫിൻ. ഗംഗാ ഡോൾഫിനെ വേട്ടയാടുന്നത് ജാമ്യമില്ലാ കുറ്റമാണമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.


