Asianet News MalayalamAsianet News Malayalam

സ്കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ പട്ടച്ചരട് കഴുത്തില്‍ കുടുങ്ങി പെണ്‍കുട്ടി മരിച്ചു

ദില്ലിയിലെ ഖജുരി ഖാസ് മേഖലയിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു കുട്ടി.

GIRL Dies After Kite String Slits Her Throat
Author
Delhi, First Published Aug 25, 2019, 2:37 PM IST

ദില്ലി: മോട്ടോര്‍സൈക്കിളില്‍ യാത്രചെയ്യുന്നതിനിടെ പട്ടച്ചരട് കഴുത്തില്‍ കുടുങ്ങി നാലര വയസുകാരി മരിച്ചു. ദില്ലിയിലെ ഖജുരി ഖാസ് മേഖലയിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു കുട്ടി. സോണിയാ വിഹാര്‍ സ്വദേശിയായ ഇഷികയാണ് മരിച്ചത്. ഉടന്‍ ജെപിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ജമുനാ ബസാറിലെ ഹനുമാന്‍ മന്ദിറിലേക്ക് പോകുകയായിരുന്നു ഇവര്‍. പിതാവ് ഗിരീഷ് കുമാര്‍ മോട്ടോര്‍സൈക്കിള്‍ ഓടിക്കുമ്പോള്‍ ഇഷിക മുമ്പിലിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

Follow Us:
Download App:
  • android
  • ios