Asianet News MalayalamAsianet News Malayalam

പെൺകുട്ടികളുടെ ഹോസ്റ്റലിലെ സ്വകാര്യദൃശ്യങ്ങൾ പുറത്ത്,ഒരു വിദ്യാർഥിനി അറസ്റ്റിൽ; വൻ പ്രതിഷേധം

പഞ്ചാബിലെ മൊഹാലി‌യിലുള്ള ചണ്ഡീ​ഗഡ് സർവ്വകലാശാല ഹോസ്റ്റലിലാണ് അസാധാരണ സംഭവം. ഹോസ്റ്റലിൽ ഒപ്പമുള്ളവരുടെ സ്വകാര്യദൃശ്യങ്ങൾ വിദ്യാർത്ഥിനി ഓൺലൈനിൽ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് നിരവധി പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. 

girls hostel private footage out in chandigarh university
Author
First Published Sep 18, 2022, 11:18 AM IST

ദില്ലി: ഹോസ്റ്റലിൽ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പഞ്ചാബിലെ ചണ്ഡീഗഡിൽ വിദ്യാർഥിനികളുടെ പ്രതിഷേധം. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഹോസ്റ്റലിൽ ഉള്ള വിദ്യാർത്ഥി തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു. ഈ പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

പഞ്ചാബിലെ മൊഹാലി‌യിലുള്ള ചണ്ഡീ​ഗഡ് സർവ്വകലാശാല ഹോസ്റ്റലിലാണ് അസാധാരണ സംഭവം. ഹോസ്റ്റലിൽ ഒപ്പമുള്ളവരുടെ സ്വകാര്യദൃശ്യങ്ങൾ വിദ്യാർത്ഥിനി ഓൺലൈനിൽ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് നിരവധി പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചെന്ന് റിപ്പോർട്ടുകളുണ്ട്.  നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കടുത്ത പ്രതിഷേധത്തിലാണ്. ഒരു പെൺകുട്ടിയെ തലകറങ്ങിവീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കോളേജ് അധികൃതർ പറഞ്ഞു. സ്വകാര്യ മാനേജ്മെന്റിന് കീഴിലുള്ള സർവ്വകലാശാലയാണ് ഇത്. മരണമോ ആത്മഹത്യാശ്രമമോ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ജനങ്ങൾ ഊഹാപോഹങ്ങൾ വിശ്വസിക്കരുതെന്നും മൊഹാലി പൊലീസ് അറിയിച്ചു. 

 പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ തലവനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ സംഭവം അങ്ങേയറ്റം അപമാനകരമെന്ന് പ്രതികരിച്ചു. വിഷയത്തിൽ വിദ്യാർത്ഥികൾ സമാധാനപ്പെടമെന്നും പറഞ്ഞു. "ചണ്ഡീ​ഗഡ് സർവ്വകലാശാലയിൽ ഒരു വിദ്യാർത്ഥിനി ഹോസ്റ്റലിൽ കൂടെയുള്ളനിരവദി വിദ്യാർത്ഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചിരിക്കുകയാണ്. വിഷയം വളരെ ​ഗൗരവമുള്ളതും അപമാനകരവുമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. ഇരകളായവർ സംയമനം പാലിക്കണം, ധൈര്യം കാണിക്കണം. ഞങ്ങളെല്ലാവരും ഒപ്പമുണ്ട്. എല്ലാവരും ക്ഷമയോടെയിരിക്കണം". കെജ്രിവാൾ ട്വീറ്റ് ചെയ്തു. 

വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ മനീഷ ​ഗുലാത്തി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ഹർജോത് സിം​ഗ് ബെയിൻസും വിദ്യാർത്ഥികളോട് സംയമനം പാലിക്കാൻ നിർദ്ദേശിച്ചു. "കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും. നമ്മുടെ സഹോദരിമാരുടെയും മക്കളുടെയും അഭിമാനത്തിന്റെ പ്രശ്നമാണ്. മാധ്യമങ്ങൾ ഉൾപ്പടെ നമ്മളെല്ലാവരും ശ്രദ്ധയോടെയിരിക്കണം". അദ്ദേഹം ട്വീറ്റ് ചെയ്തു. 

Read Also: വിവാഹത്തിന് അഞ്ച് നാള്‍ മുന്‍പ് കാണാതായി, അനൂജയുടെ മൃതദേഹം കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍

Follow Us:
Download App:
  • android
  • ios