Asianet News MalayalamAsianet News Malayalam

മം​ഗളൂരു സർവകലാശാലയിലും വിവാദം; ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ തിരിച്ചയച്ചു

മാർച്ച് 15 ലെ കർണാടക ഹൈക്കോടതിയുടെ വിധി പ്രകാരം ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കില്ലെന്ന് തീരുമാനിച്ചത്.

Girls in hijab sent back in Mangalore University
Author
Mangalore, First Published May 29, 2022, 9:19 AM IST

മം​ഗളൂരു: കർണാടകയിൽ ഇടവേളക്ക് ശേഷം വീണ്ടും ഹിജാബ് വിവാദം (Hijab Row).  യൂണിഫോം നിർബന്ധമാക്കണമെന്ന് മംഗളൂരു സർവകലാശാല (Mangalore University) നിർദേശം പുറപ്പെടുവിച്ചതിന് പിന്നാലെ, ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ ക്ലാസിൽ കയറ്റാതെ തിരിച്ചയച്ചു.  മംഗളൂരു സർവകലാശാലയിലെ വിസി, പ്രിൻസിപ്പൽ, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരുമായി കോളേജ് ഡെവലപ്‌മെന്റ് കൗൺസിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിലാണ് മാർച്ച് 15 ലെ കർണാടക ഹൈക്കോടതിയുടെ വിധി പ്രകാരം ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കില്ലെന്ന് തീരുമാനിച്ചത്.

മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ഡ്രസ് കോഡ് ബാധിക്കില്ലെന്ന് വി സി സുബ്രഹ്മണ്യ യദപ്പാടിത്തയ വാർത്താസമ്മേളനത്തിൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ ശനിയാഴ്ച ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ തിരിച്ചയച്ചു. വിദ്യാർഥികളുമായി പ്രിൻസിപ്പൽ സംസാരിക്കുന്ന വീഡിയോയും പ്രചരിച്ചു.  കോളേജ് പ്രിൻസിപ്പൽ അനുസൂയ റായി പെൺകുട്ടികളുമായി സംസാരിക്കുകയും ഹിജാബ് ധരിക്കാതെ ക്ലാസുകളിൽ ഇരിക്കണമെന്ന് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും രം​ഗത്തെത്തി.

പോപ്പുലർ ഫ്രണ്ട് റാലിക്കിടയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കി

ഹൈക്കോടതി വിധിയിം സർക്കാരിന്റെ ഉത്തരവുകളും എല്ലാവരും അനുസരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിജാബ് വിവാദം സൃഷ്ടിക്കേണ്ട ആവശ്യമില്ല. എല്ലാവരും കോടതി വിധിയും സർക്കാരിന്റെ ഉത്തരവും പാലിക്കണം. കോടതി ഉത്തരവ് പാലിക്കണം എന്നതാണ് സിൻഡിക്കേറ്റിന്റെ തീരുമാനം. വിദ്യാർത്ഥികൾക്ക് പഠനമാണ് പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

പി.സി.ജോർജിനെതിരെ മന്ത്രി പി.രാജീവ്; ഹൈക്കോടതിയെ പോലും ധിക്കരിക്കുന്നു ; വർ​ഗീയത പറഞ്ഞാൽ നടപടി

 

Latest Videos
Follow Us:
Download App:
  • android
  • ios