ദില്ലി: ഇന്ത്യയില്‍ അഭയാർത്ഥികളായ ശ്രീലങ്കൻ തമിഴർക്ക് പൗരത്വം നൽകണമെന്ന് ശ്രീ ശ്രീ രവിശങ്കർ ആവശ്യപ്പെട്ടു. 35 വർഷത്തിലധികമായി ഒരു ലക്ഷത്തോളം ശ്രീലങ്കൻ തമിഴർ രാജ്യത്ത് കഴിയുന്നു. ഇവർക്ക് പൗരത്വം നൽകുന്നത് സർക്കാർ പരിഗണിക്കണമെന്നാണ് ശ്രീ ശ്രീ രവിശങ്കര്‍ ട്വീറ്റ് ചെയ്തത്. 

ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കിയതിനു തൊട്ടുപിന്നാലെയാണ് ശ്രീ ശ്രീ രവിശങ്കറിന്‍റെ ട്വീറ്റ്. 80നെതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. കടുത്ത ഭരണ-പ്രതിപക്ഷ വാക്പോരിനൊടുവിലായിരുന്നു ബില്‍ ലോക്സഭയില്‍ പാസ്സായത്. 

Read Also: ഭേദഗതികള്‍ തള്ളി, ദേശീയ പൗരത്വ ബില്‍ ലോക്സഭ പാസാക്കി