നിഷ്പക്ഷമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും പരിഹാസം.മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാർട്ടി.

ദില്ലി;ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വയംഭരണ സ്ഥാപനമാണെന്ന് കോൺഗ്രസ് ആരോപിച്ചു. നിഷ്പക്ഷമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും പരിഹാസം. അതിനിടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി..കെജ്‌ രിവാൾ നാളെ ഗുജറാത്ത് സന്ദർശിക്കും.

കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയോ?; ഗുജറാത്തിലെ അഭിപ്രായ സര്‍വേ പറയുന്നത്

2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം മുള്‍മുനയില്‍ നിന്നാണ് ഇന്ത്യ കണ്ടത്. അവസാന നിമിഷം വരെ കോണ്‍ഗ്രസ് ഒരു വലിയ തിരിച്ചുവരവാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗുജറാത്തില്‍ കാണിച്ചത്. 2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കക്ഷി നില ഇങ്ങനെയായിരുന്നു ബിജെപി 99, കോൺഗ്രസ് 77, സ്വതന്ത്രർ 3, ബിടിപി 2, എൻസിപി 1. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് സിഫോര്‍ ഗുജറാത്ത് പ്രീപോള്‍ സര്‍വേയിലെ കണക്കുകള്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടും എന്ന രീതിയിലാണ് പ്രവചനം നടത്തുന്നത്. 

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുകയാണെങ്കിൽ 182 അംഗ നിയമസഭയിൽ 133 മുതൽ 143 വരെ സീറ്റുകൾ നേടി ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ അഭിപ്രായ സര്‍വേ പറയുന്നത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനും 28 മുതൽ 37 വരെ ഒതുങ്ങും എന്നാണ് കണക്കുകള്‍. അതായത് പകുതിയോളം സീറ്റുകള്‍ വരെ ഗുജറാത്തില്‍ കോണ്‍ഗ്രസിന് നഷ്ടമായേക്കാം. 

ശരിക്കും ഏഷ്യാനെറ്റ് ന്യൂസ് സിഫോര്‍ ഗുജറാത്ത് പ്രീപോള്‍ സര്‍വേ പ്രകാരം അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി (എഎപി) കോൺഗ്രസിന്റെ വോട്ട് വിഹിതം വലിയതോതില്‍ നേടും എന്നാണ് സര്‍വേയുടെ ഫലങ്ങള്‍ വെളിവാക്കുന്നത്. കോൺഗ്രസിന് 31 ശതമാനം വോട്ടാണ് ലഭിക്കുക എന്നാണ് സര്‍വേ ഫലം പറയുന്നത്. അതായത് 2017ലെ ഫലം വച്ച് നോക്കിയാല്‍ 10 ശതമാനം കുറവ്. 

കോണ്‍ഗ്രസിന്‍റെ വോട്ട് വിഹിതം കുറയാനുള്ള നിർണായക കാരണങ്ങളായി സര്‍വേ പറയുന്നത് ചിലകാര്യങ്ങളാണ്. ഉറച്ച നേതൃത്വത്തിന്റെ അഭാവവും സ്വാധീനമുള്ള കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോയതും. സംസ്ഥാന തലത്തിൽ സംഘടന ശേഷി ക്ഷയിച്ചതും കാരണമായി എന്നാണ് പ്രീ-പോൾ സർവേ വെളിപ്പെടുത്തുന്നത്. രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ സംസ്ഥാനത്തെ വോട്ടർമാരിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ലെന്നാണ് വിലയിരുത്തല്‍. 

ദില്ലിയിലെയും പഞ്ചാബിലെയും പോലെ ഗുജറാത്തിലെ കോൺഗ്രസിന് ബദലായി എഎപിയും മാറുകയാണ് എന്നാണ് സര്‍വേ ഫലം നല്‍കുന്ന സൂചന. 2022 ല്‍ ആപ്പിന് വോട്ട് ചെയ്യുമെന്ന് പറയുന്ന വോട്ടര്‍മാകില്‍ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 66 ശതമാനം കോൺഗ്രസിന് വോട്ട് ചെയ്തവരാണെന്ന സുപ്രധാന കണക്കും ഏഷ്യാനെറ്റ് ന്യൂസ് സിഫോര്‍ ഗുജറാത്ത് പ്രീപോള്‍ സര്‍വേ പങ്കുവയ്ക്കുന്നു. 

ഗുജറാത്തി ജനത ചൂല് ഏറ്റെടുക്കുമോ, ആപ്പിനെ കാത്തിരിക്കുന്നതെന്ത്? ഏഷ്യാനെറ്റ് ന്യൂസ് സ‍‍ർവെയിലെ കണ്ടെത്തൽ!