അനധികൃതമായി കുടിയേറിയതെന്ന് കണ്ടെത്തിയതിന് പിന്നാലെ 50 ഹരിയാന സ്വദേശികളെ അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഏജന്റുമാർക്ക് ലക്ഷങ്ങൾ നൽകി മെക്സിക്കോ വഴി അമേരിക്കയിലെത്തിയ ഇവർക്ക് ജയിൽവാസവും അനുഭവിക്കേണ്ടി വന്നു.
ദില്ലി: വീട് പണയപ്പെടുത്തിയും കൈവശമുണ്ടായിരുന്ന ഭൂമി വിറ്റും സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ അമേരിക്കയിലേക്ക് പോയ 50 ഹരിയാന സ്വദേശികളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. 25നും 40 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറി എന്ന് കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചയക്കപ്പെട്ട സംഘത്തിലുള്ളത്. ആകെ 54 പേരുടെ സംഘമാണ് ഞായറാഴ്ച തിരിച്ചെത്തിയത്.
ഹരിയാനയിൽ നിന്നുള്ള 50 പേരിൽ 16 പേർ കർണാലില്‍ നിന്നും 14 പേർ കൈതാലിൽ നിന്നും 5 പേർ കുരുക്ഷേത്രയിൽ നിന്നും ഒരാൾ പാനിപ്പത്തിൽ നിന്നും ഉള്ളതാണ്. മെക്സിക്കോ വഴി അമേരിക്കയിൽ എത്തിയ ഇവരിൽ പലരും വർഷങ്ങളായി അമേരിക്കയിൽ കഴിയുന്നവരാണ്. ചിലർ കഴിഞ്ഞ ഏതാനും മാസങ്ങൾ മുൻപ് അമേരിക്കയിൽ എത്തിയവരാണ്. 50 പേരെ പലർക്കും അമേരിക്കയിൽ ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്.
ഏജന്റ് മാർക്ക് ലക്ഷക്കണക്കിന് രൂപ കൈക്കൂലി നൽകിയാണ് ഇവരെല്ലാം അമേരിക്കയിലേക്ക് കടന്നത്. ഈ യാത്രയ്ക്ക് ഏതാണ്ട് നാല് മാസത്തോളം സമയമെടുത്തു. ഹരിയാനയിൽ നിന്നുള്ള യുവാക്കൾക്ക് പുറമേ, പഞ്ചാബ് ഹൈദരാബാദ് ഗുജറാത്ത് ഗോവ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇതേ വിമാനത്തിൽ ഉണ്ടായിരുന്നു. ഇവരുടെ ഒന്നും പേര് വിവരങ്ങളോ മറ്റു വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല.
കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം അമേരിക്കയിൽ അനധികൃതമായി കുടിയേറിയ 2500 ഓളം പേരെ ഈ വർഷം ജനുവരി മുതൽ ഇതുവരെ അമേരിക്കയിൽ നിന്ന്


