ഉത്തര്‍പ്രദേശ്: ഹാഥ്റസ ് ബലാത്സംഗ കൊലപാതക കേസുമായി ബന്ധപ്പെട്ട് പുതിയ എഫ്ഐആറുമായി ഉത്തര്‍പ്രദേശ് പൊലീസ്. രാജ്യ ദ്രോഹക്കുറ്റം അടക്കമുള്ള വകുപ്പുകളിട്ടാണ് എഫ്ഐആര്‍. അന്താരാഷ്ട്ര തലത്തിൽ തന്നെ യോഗി ആദിത്യനാഥിനെതിരെ ഗൂഢാലോചന നടന്നു എന്നതടക്കമുള്ള ആരോപണങ്ങളും പൊലീസ് അന്വേഷണ പരിധിയിലാക്കിയിട്ടുണ്ട്. കലാപത്തിന് നീക്കം നടന്നുവെന്നും പൊലീസ് പറയുന്നു. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാത്ത ആളുകൾക്കെതിരെയാണ് ഹാഥ്റസിലെ ചാന്ദ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സര്‍ക്കാരിനെതിരെ വലിയ ഗൂഢാലോചന നടക്കുന്നു എന്ന് യോഗി ആദ്യത്യനാഥ് പറഞ്ഞിരുന്നു. വികസന പ്രവര്‍ത്തനങ്ങൾ വലിതോതിൽ നടക്കുമ്പോൾ അതിനെതിരായ ആസൂത്രിത നീക്കമാണെന്നും യുപി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് ശേഷം മണിക്കൂറുകൾക്ക് അകമാണ് പൊലീസ് പുതിയ എഫ്ഐആര്‍ എന്നതും ശ്രദ്ധേയമാണ് . 

തുടര്‍ന്ന് വായിക്കാം: പ്രിയങ്കയോട് മാപ്പ് പറഞ്ഞ് യുപി പൊലീസ്, ചന്ദ്രശേഖ‌ർ ആസാദും ഹാഥ്റസിലെത്തി; ഡിഎൻഎ പരിശോധന വേണമെന്ന് കുടുംബം...

അതിനിടെ ഹാഥ് റസ് സംഭവവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയര്ന്ന് വരുന്ന പ്രതിഷേധങ്ങൾ ഉയരുകയാണ്. ഹാഥ്റസ് സന്ദര്‍ശിക്കാനെത്തിയ  ആം ആദ്മി പ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായി. സഞ്ജയ് സിംഗ് എം പി ക്ക് നേരെ ഒരു വിഭാഗം മഷിയെറിഞ്ഞു.തിരികെ പോകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം

ഇടത് നേതാക്കളും നാളെ ഹാഥ്റസിലേക്ക് പോകുന്നുണ്ട്. യെച്ചൂരി, ഡി.രാജ, വൃന്ദ കാരാട്ട് അടക്കമുള്ളവർ ഗ്രാമത്തിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ കാണും