വൻവിലയുള്ള സ്ഥലത്ത് സ്ക്വയർ യാർഡിന് നൂറ് രൂപയ്ക്കാണ് വിറ്റത്.ജുഡീഷ്വൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസാണ് ഹൈക്കോടതിയെ സമീപിച്ചത്

ഹൈദരാബാദ്: ടി ആർ എസ് പാർട്ടിക്ക് അനധികൃതമായി സർക്കാർ ഭൂമി അനുവദിച്ചെന്ന പരാതിയിൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന് ഹൈക്കോടതി നോട്ടീസ നൽകി. ഹൈദരാബാദ് ബെഞ്ചാര ഹിൽസ്സിൽ 4935 സ്ക്വയർ യാർഡ് സ്ഥലം വിട്ടുനൽകിയെന്നാണ് പരാതി. ഹൈദരാബാദ് ജില്ലാ കമ്മിറ്റി ഓഫീസിനാണ് സ്ഥലം നൽകിയിരുന്നത്. വൻവിലയുള്ള സ്ഥലത്ത് സ്ക്വയർ യാർഡിന് നൂറ് രൂപയ്ക്കാണ് വിറ്റത്.ജുഡീഷ്വൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസാണ് ഹൈക്കോടതിയെ സമീപിച്ചത്. നാല് ആഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

Add Asianetnews as a Preferred SourcegooglePreferred

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ യശ്വന്ത് സിൻഹയ്ക്ക് പിന്തുണയുമായി ആം ആദ്മിയും ടിആര്‍എസും

അതേസമയം കഴിഞ്ഞ ദിവസം പ്രതിപക്ഷ കക്ഷികളുടെ പൊതുരാഷ്ട്രപതി സ്ഥാനാ‍ര്‍ത്ഥിയായി പ്രഖ്യാപിച്ച യശ്വന്ത് സിൻഹയ്ക്ക് തെലങ്കാന രാഷ്ട്രീയ സമിതി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയും യശ്വന്ത് സിൻഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ പാര്‍ട്ടികൾ ഇനിയുള്ള ദിവസങ്ങളിൽ അദ്ദേഹത്തിന് പിന്തുണയുമായി എത്തും എന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷത്തെ വിവിധ നേതാക്കളും സിൻഹയുടെ സ്ഥാനാര്‍തിത്വത്തിന് ചുക്കാൻ പിടിച്ച ശരദ് പവാറും. ചൊവ്വാഴ്ച വൈകിട്ടോടെയാണ് 17 പ്രതിപക്ഷ പാ‍ര്‍ട്ടികൾ യോഗം ചേ‍ര്‍ന്ന് യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തിൻ്റെ പൊതുസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് സ്ഥാനാര്‍തിഥ്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മത്സരിക്കാൻ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി അംഗീകരിച്ചതോടെയാണ് യശ്വന്ത് സിൻഹയുടെ പേര് രാഷ്ട്രപതി സ്ഥാനാത്ഥിയായി പ്രതിപക്ഷനിരയിൽ അംഗീകരിക്കപ്പെട്ടത്.

പഴയ മരുന്ന് വിറ്റു, പരാതിപ്പെട്ടപ്പോൾ അപമാനിച്ചു; മരുന്ന് വില തിരിച്ചു നൽകണം, കോടതി ചെലവടക്കം 25000 രൂപ പിഴയും

'ബാലുശ്ശേരി ആക്രമണത്തിന് തീവ്രവാദസ്വഭാവം, കേരളത്തിൽ എസ്ഡിപിഐയുടെ ട്രയൽറൺ?' സമഗ്ര അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ