Asianet News MalayalamAsianet News Malayalam

'ലോകം ഏറെ വ്യത്യസ്തമായി തോന്നുന്നു'; 232 ദിവസത്തെ തടങ്കലിന് ശേഷം ആദ്യമായി പുറം ലോകത്തേക്ക് ഒമര്‍ അബ്ദുള്ള

2019 ഓഗസ്റ്റ് 5 മുന്‍പുള്ള ലോകത്തില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് കാര്യങ്ങള്‍ തോന്നുന്നതെന്ന് ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു. നിരവധി പേരാണ് കുറിപ്പിന് പ്രതികരണവുമായി എത്തുന്നത്

I finally left Hari Niwas Omar Abdullah tweets after completing detention period
Author
Srinagar, First Published Mar 24, 2020, 2:42 PM IST

ശ്രീനഗര്‍: ഏഴുമാസത്തെ തടങ്കലിന് ശേഷം ആദ്യമായി പുറത്തിറങ്ങി ജമ്മുകശ്മീർ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. 232 ദിവസത്തെ തടവിന് ഒടുവില്‍ ഹരി നിവാസിന് പുറത്തിറങ്ങി. 2019 ഓഗസ്റ്റ് 5 മുന്‍പുള്ള ലോകത്തില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് കാര്യങ്ങള്‍ തോന്നുന്നതെന്ന് ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു. നിരവധി പേരാണ് കുറിപ്പിന് പ്രതികരണവുമായി എത്തുന്നത്. തടങ്കല്‍ വിമോചിതനാക്കിയതിന്‍റെ സര്‍ക്കാര്‍ ഉത്തരവും വാഹനത്തിന് അകത്തിരുന്നുള്ള ചിത്രവുമാണ് ഒമര്‍ അബ്ദുള്ള കുറിപ്പിനൊപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്. 

Image

കശ്മീർ പുനസംഘടനക്ക് ശേഷം  കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതലാണ് ഒമർ അബ്ദുള്ള അടക്കമുള്ള നേതാക്കളെ സർക്കാർ തടവിലാക്കിയത്. കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കാന്‍ ഒമര്‍ അബ്ദുള്ളക്ക് ഇപ്പോഴും രാഷ്ട്രീയശേഷിയുണ്ടെന്ന വാദത്തിന് പുറത്താണ് ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചത്. ജമ്മുകശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന 370 –ാം അനുഛേദം റദ്ദാക്കിയത്.

Image

അതിന്‍റെ തലേദിവസം മുതൽ ഒമര്‍ അബ്ദുള്ള, പിതാവ് ഫറൂഖ് അബ്ദുള്ള ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളെയെല്ലാം കരുതൽ തടങ്കലിലാക്കിയിരുന്നു. തടങ്കലിൽ ചെലവിട്ടകാലം ഒമർ അബ്ദുള്ള പ്രതിഷേധം എന്ന നിലയ്ക്ക് താടി വളർത്തിയിരുന്നു. ഈ ചിത്രങ്ങള്‍ പുറത്ത് വന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഒമര്‍ അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കില്ല ; പതിനഞ്ചു ദിവസം കൂടി കാത്തിരിക്കാന്‍ സഹോദരിയോട് കോടതി 

ഒമര്‍ അബ്‌ദുള്ളയുടെ പേരില്‍ 'വ്യാജ പരാമര്‍ശം'; പ്രധാനമന്ത്രിക്കെതിരെ സ്‌പീക്കര്‍ക്ക് പരാതി നല്‍കാന്‍ നീക്കം

ഒമര്‍ അബ്ദുള്ളയുടേതെന്ന വാദത്തോടെ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനരഹിതം; തെളിവുകള്‍ ഇതാ

അവിശ്വസനീയം: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് വന്ന രൂപമാറ്റം അത്ഭുതപ്പെടുത്തുന്നത്

Follow Us:
Download App:
  • android
  • ios