സ്പീക്കറും എംഎൽഎമാരും സഭയിൽ സംസാരിച്ച് കൊണ്ട് ഇരിക്കുമ്പോഴാണ് ബഗ്ബാസയിൽ നിന്നുള്ള ബിജെപി എംഎൽഎയായ ജദബ് ലാൽ നാഥ് ദൃശ്യങ്ങൾ കണ്ടത്.
ഗുവാഹത്തി: ത്രിപുരയിൽ നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങൾ കണ്ടെന്ന ആരോപണം നിഷേധിച്ച് എംഎൽഎ. ബിജെപി എംഎൽഎ ജദബ് ലാൽ നാഥിനെതിരെയാണ് ആരോപണം ഉയർന്നത്. എന്നാല്‍, ബോധപൂർവ്വം അശ്ലീല വീഡിയോ കണ്ടതല്ലെന്നും കോൾ വന്നപ്പോൾ പെട്ടെന്ന് വീഡിയോ പ്ലേ ആയതാണെന്നുമാണ് എംഎല്‍എയുടെ വിശദീകരണം.
എംഎൽഎ നിയമസഭയിൽ ഇരുന്ന് മൊബൈലിൽ അശ്ലീല വീഡിയോ കാണുന്ന ദൃശ്യങ്ങളും വാര്‍ത്തയും പുറത്ത് വന്നതിന് പിന്നാലെയാണ് എംഎല്‍എയുടെ വിശദീകരണം. ബോധപൂർവ്വം അശ്ലീല വീഡിയോ കണ്ടതല്ലെന്നാണ് എംഎല്‍എ വാര്‍ത്താ ഏജന്‍സിയോട് വിശദീകരിച്ചത്. സ്പീക്കറും എംഎൽഎമാരും സഭയിൽ സംസാരിച്ച് കൊണ്ട് ഇരിക്കുമ്പോഴാണ് ബഗ്ബാസയിൽ നിന്നുള്ള ബിജെപി എംഎൽഎയായ ജദബ് ലാൽ നാഥ് ദൃശ്യങ്ങൾ കണ്ടത്. ബഗ്ബാസയിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് ജദബ് ലാൽ നാഥ്. എംഎൽഎയ്ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഭവം സ്പീക്കർ അന്വേഷിച്ച് എംഎൽഎക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തിപ്ര മോത പാർട്ടി ആവശ്യപ്പെട്ടു. സംഭവത്തില്‍ ബിജെപി നേതൃത്വം എംഎൽഎയോട് വിശദീകരണം തേടിയിട്ടുണ്ട്.
Also Read : നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ; സംഭവം ബജറ്റ് ചര്‍ച്ചയ്ക്കിടെ
2012 ൽ കർണാടക നിയമസഭയിൽ സഭ സമ്മേളിക്കുമ്പോൾ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണുന്നതായി ചാനൽ ക്യാമറയിൽ കുടുങ്ങിയ മൂന്ന് മന്ത്രിമാർ അന്ന് രാജിവച്ചിരുന്നു. കൃഷ്ണ പലേമര്‍, ലക്ഷ്മണ്‍ സവാദി, സി സി പാട്ടീല്‍ എന്നിവരാണ് അന്ന് വിവാദത്തിലായത്. ഇവർക്ക് പിന്നീട് ബി ജെ പി സീറ്റ് നൽകിയതും , സ്ഥാനമാനങ്ങൾ നൽകിയതുമൊക്കെ വലിയ രാഷ്ട്രീയ വിവാദങ്ങളായി. 2021 ലും കർണാടക നിയമസഭയിൽ സമാന സംഭവം ഉണ്ടായിരുന്നു. അന്ന് വിവാദത്തിൽപ്പെട്ടത് കോൺഗ്രസ് എംഎൽഎ പ്രകാശ് റാത്തോഡ് ആണ്.
