അപകടത്തിൽ പരിക്കേറ്റവരെ കാണാൻ ആശുപത്രിയിലെത്തിയപ്പോഴാണ് ഡിവിഷണൽ കമ്മീഷണര്‍ റോഷൻ ജേക്കബ് കണ്ടുനിൽക്കാനാകാതെ കരഞ്ഞുപോയത്

ദില്ലി : ഉത്തര്‍പ്രദേശിൽ ട്രക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ അമ്മയെ കണ്ട് പൊട്ടിക്കരഞ്ഞ് മലയാളി ഐഎഎസ് ഓഫീസര്‍. ലഖിംപൂര്‍ ഖേരിയിലുണ്ടായ അപകടത്തിൽ10 പേര്‍ മരിക്കുകയും 21 പേരക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ 12 പേര്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

അപകടത്തിൽ പരിക്കേറ്റവരെ കാണാൻ ആശുപത്രിയിലെത്തിയപ്പോഴാണ് ഡിവിഷണൽ കമ്മീഷണര്‍ റോഷൻ ജേക്കബ് കണ്ടുനിൽക്കാനാകാതെ കരഞ്ഞുപോയത്. പരിക്കേറ്റവരുടെ കുടുംബങ്ങളോട് വിവരങ്ങൾ ആരായുകയായിരുന്നു അവര്‍. കുട്ടിയുടെ അമ്മയോട് വിവരങഅങൾ തിരക്കുന്ന ഉദ്യോഗസ്ഥയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കുട്ടിയുടെ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥ അധികൃതരോട് നിര്‍ദ്ദേശിച്ചു. 

Scroll to load tweet…

തിരുവനന്തപുരം സ്വദേശിയായ റോഷൻ, 2004 ബാച്ച് ഐഎഎസ് ഓഫീസറാണ്. ലക്നൗവിലെ വെള്ളം കയറിയ തെരുവുകൾ സന്ദര്‍ശിക്കുന്ന റോഷന്റെ വീഡിയോ രണ്ടാഴ്ച മുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ദേശീയ പാത 730 ൽ ഐറാ ബ്രിഡ്ജിൽ വച്ചാണ് അപകടം നടന്നത്. ലക്നൗവിലേക്ക് പോകുകയായിരുന്ന ബസ്സാണ് എതിര്‍ വശത്തുനിന്ന് വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അപലപിച്ചിരുന്നു. 

Scroll to load tweet…