Asianet News MalayalamAsianet News Malayalam

കൊവാക്സിൻ അതിതീവ്ര വൈറസിനെ പ്രതിരോധിക്കും; അനുകൂല പഠനറിപ്പോർട്ടുമായി ഐസിഎംആർ

കൊവാക്സിൻ ജനിതക മാറ്റം വന്ന യു കെയിലെ വൈറസിനെ പ്രതിരോധിയ്ക്കുമെന്നാണ് ഐ സി എം ആർ റിപ്പോർട്ടിൽ പറയുന്നത്. 
 

icmr supports covaxin covid vaccine
Author
Delhi, First Published Jan 27, 2021, 1:17 PM IST

ദില്ലി: കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് അനുകൂലമായ പഠന റിപ്പോർട്ട് പുറത്തുവിട്ട് ഐ സി എം ആർ. കൊവാക്സിൻ ജനിതക മാറ്റം വന്ന യു കെയിലെ വൈറസിനെ പ്രതിരോധിയ്ക്കുമെന്നാണ് ഐ സി എം ആർ റിപ്പോർട്ടിൽ പറയുന്നത്. 

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന്റെ നിർമ്മാതാക്കൾ ഭാരത് ബയോടെക്ക് ആണ്. പരീക്ഷണഘട്ടത്തിലുള്ള കൊവാക്സിൻ കൊവിഡ് വാക്സിൻ പ്രതിരോധത്തിനുപയോ​ഗിക്കരുത് എന്ന തരത്തിലുള്ള വിമർശനങ്ങൾ കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിരുന്നു.  മൂന്നാംഘട്ട പരീക്ഷണത്തിലുള്ള കൊവാക്സിൻ ഉപയോ​ഗിക്കരുതെന്നും പരീക്ഷണം നടത്താൻ ജനങ്ങൾ ​ഗിനിപ്പന്നികളല്ല എന്നുമായിരുന്നു കോൺ​ഗ്രസിന്റെ ആക്ഷേപം. എന്നാൽ, കൊവാക്സിൻ നിർമ്മാതാക്കളും ഡ്ര​ഗ് റെ​ഗുലേറ്റർ അതോറിറ്റിയും കൊവാക്സിൻ സുരക്ഷിതമാണെന്ന് തന്നെയാണ് വ്യക്തമാക്കിയത്. കേരളമടക്കം പല സംസ്ഥാനങ്ങളും കൊവാക്സിൻ ഉപയോ​ഗിക്കേണ്ടതില്ല എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചത്.

Read Also: കൊവിഡ് വാക്‌സിന്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്ന പ്രചരണം; അറിയാം വസ്തുത

                   നിലവിൽ ആരോഗ്യപ്രശ്നങ്ങളുള്ളവർ കൊവാക്സിൻ സ്വീകരിക്കരുത്; മുന്നറിയിപ്പുമായി ഭാരത് ബയോടെക്

 

Follow Us:
Download App:
  • android
  • ios