ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിൻവലിച്ചത്. ഇതോടെ സര്‍ക്കാര്‍ വെട്ടിലായിരുന്നു

ഛണ്ഡീഗഡ്: ഹരിയാനയിൽ ബിജെപി സർക്കാരിന് പിന്തുണ നൽകിയിരുന്ന ഏക സ്വതന്ത്ര എംഎൽഎ രാകേഷ് ദൗലത്താബാദ് അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 44 വയസ്സായിരുന്നു. 

രാകേഷ് ദൌലത്തബാദിന്‍റെ വിയോഗത്തോടെ ഹരിയാന നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 87 ആയി. ഇതോടെ ഹരിയാനയിൽ സർക്കാരിന് വേണ്ട കേവലഭൂരിപക്ഷം 44 ആയെങ്കിലും ബിജെപിക്ക് 42 എംഎൽഎമാരുടെ പിന്തുണ മാത്രമേ നിലവിലുള്ളു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിൻവലിച്ചത്. ഇതോടെ സര്‍ക്കാര്‍ വെട്ടിലായിരുന്നു. ബാക്കി പിന്തുണ പിൻവലിക്കാതെ തുടര്‍ന്നിരുന്നത് രാകേഷ് ദൗലത്താബാദ് ആയിരുന്നു. 

ലോക്സഭ തെരഞ്ഞെടുപ്പിനിടെ ബിജെപിക്കുള്ള പിന്തുണ പിൻവലിച്ച മൂന്ന് സ്വതന്ത്ര എംഎല്‍എമാരും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

Also Read:- 400 ഇല്ല, ബിജെപിക്ക് പരമാവധി 260 സീറ്റ് വരെ; കോൺഗ്രസ് 100 കടക്കുമെന്നും പ്രവചിച്ച് യോഗേന്ദ്ര യാദവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo