Asianet News MalayalamAsianet News Malayalam

മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി നാല് ലക്ഷത്തിലധികം കൊവിഡ് ബാധിതർ; രാജ്യത്ത് പ്രതിദിന കണക്ക് 50000ലേക്ക്

തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി 424530 രോ​ഗബാധിതരുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ആകെ രോഗികളുടെ 28.7% ആണിത്. ഇന്ത്യയിലാകെ കൊവിഡ് കേസുകളുടെ എണ്ണം 14,35,543 ആയി.

india latest covid updates
Author
Delhi, First Published Jul 27, 2020, 9:29 PM IST

ദില്ലി: മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി 424530 രോ​ഗബാധിതരുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ആകെ രോഗികളുടെ 28.7% ആണിത്. ഇന്ത്യയിലാകെ കൊവിഡ് കേസുകളുടെ എണ്ണം 14,35,543 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,931 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 708 പേർ കൂടി രോ​ഗം ബാധിച്ച് മരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 32771 ആയി. 

തമിഴ്നാട്ടിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 6993 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 220716 ആയി. തിരുവള്ളൂർ, കോയമ്പത്തൂർ , കാഞ്ചീപുരം, തൂത്തുക്കുടി, മധുര ജില്ലകളിൽ രോ​ഗബാധിതരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായി. ചെന്നൈയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 77 കൊവിഡ് മരണം ഉണ്ടായി. ഇതോടെ ആകെ മരണസംഖ്യ 3571 ആയി.

കർണാടകത്തിലും ആന്ധ്രാപ്രദേശിലും കൊവിഡ് രോ​ഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. കർണാടകത്തിൽ ഇന്ന് 5324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 101465 ആയി. ബംഗളുരുവിൽ മാത്രം 1470 രോഗികൾ ഉണ്ട്. ബെല്ലാരിയിൽ 840ഉം കൽബുർ​ഗിയിൽ 631ഉം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് മൂലം 75 പേർമരിച്ചു. ഇതോടെ ആകെ മരണം  1953 ആയി. ആന്ധ്രപ്രദേശിൽ ഇന്ന് 6051 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 102349 ആയി. 24 മണിക്കൂറിനിടെ 49 പേർ മരിച്ചു. ആകെ മരണം 1090 ആയി. 

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ  3,83,723 രോ​ഗബാധിതരുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്ന് മാത്രം 7,924 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. രോ​ഗം ബാധിച്ച് 24 മണിക്കൂറിനിടെ 227 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണങ്ങളുടെ എണ്ണം 13,883 ആയി. ദില്ലിയിൽ ഇന്ന് 613 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ആകെ രോ​ഗബാധിതരുടെ എണ്ണം 131219 ആയി. ഇന്ന് 26 പേർ കൂടി മരിച്ചതോടെ കൊവിഡ് മരണം 3853 എണ്ണം ആയി. 

Read Also: കൊവാക്സിൻ ആദ്യഘട്ട പരീക്ഷണത്തിന്റെ രണ്ടാം പാദം റോത്തക്കിലെ പിജിഐഎംഎസ് തുടങ്ങി...
 

Follow Us:
Download App:
  • android
  • ios