10:56 PM (IST) May 10

ഇന്ത്യാ-പാക് സേനകൾക്കിടയിൽ വീണ്ടും സംഭാഷണം നടന്നു; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ കാണും

ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാക് ‍ഡ്രോണുകൾ ഇന്ത്യൻ അതിർത്തിയിൽ കണ്ട സാഹചര്യത്തിൽ വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളെ കാണും

കൂടുതൽ വായിക്കൂ
10:49 PM (IST) May 10

ജമ്മുവിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം? സൈനികന് പരിക്കേറ്റെന്ന് വാർത്താ ഏജൻസികളുടെ റിപ്പോർട്ട്

ജമ്മുവിലെ നഗ്രോട്ട നഗരത്തിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം നടന്നതായി റിപ്പോർട്ട്

കൂടുതൽ വായിക്കൂ
09:33 PM (IST) May 10

ധീരജവാന് ആദരാഞ്ജലി: ജമ്മുവിലെ ആർഎസ് പുരയിൽ പാകിസ്ഥാൻ്റെ വെടിവയ്പ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു

ജമ്മുവിലെ ആർഎസ് പുരയിൽ പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാന് വീരമൃത്യു

കൂടുതൽ വായിക്കൂ
08:57 PM (IST) May 10

പാകിസ്ഥാൻ വാക്കുതെറ്റിച്ചു; ശ്രീനഗറിൽ വീണ്ടും പ്രകോപനം, പാക് ഡ്രോണുകളെത്തി; അപായ സൂചന, ആളുകളെ മാറ്റുന്നു

ശ്രീനഗറിൽ വീണ്ടും പാകിസ്ഥാൻ ഡ്രോണുകളെത്തിയതിന് പിന്നാലെ കനത്ത ജാഗ്രത

കൂടുതൽ വായിക്കൂ
08:53 PM (IST) May 10

ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റു മരിച്ച നിലയിൽ; വീട് പൂർണമായും കത്തിനശിച്ചു; സംഭവം ഇടുക്കിയിൽ

ഇടുക്കിയിൽ വീട് കത്തിനശിച്ചു. ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

കൂടുതൽ വായിക്കൂ
08:25 PM (IST) May 10

വെടിനിർത്തൽ ആശ്വാസകരം, സ്ഥിതി പഠിച്ച ശേഷം ജനങ്ങൾക്ക് പുറത്തിറങ്ങുന്നതിൽ തീരുമാനം : ഒമർ അബ്ദുള്ള

'വിമാനത്താവളങ്ങൾ വേഗം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാന സർവീസ് പുനരാരംഭിക്കാൻ നിരവധി ഹജ്ജ് തീർത്ഥാടകരടക്കം കാത്തിരിക്കുകയാണ്'

കൂടുതൽ വായിക്കൂ
07:47 PM (IST) May 10

ഇന്ത്യ വെടിനിർത്തിയിട്ടേയുള്ളൂ; നദീജല കരാർ മരവിപ്പിച്ചതിലടക്കം പാകിസ്ഥാനോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകില്ല

സിന്ധു നദീതട കരാർ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നിലപാടുകൾ ഇന്ത്യ തുടരും. ഭീകരവാദത്തോട് കർശന നിലപാട് സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 

കൂടുതൽ വായിക്കൂ
07:20 PM (IST) May 10

വെടിനിർത്തൽ സ്വാഗതം ചെയ്ത് സിപിഎം; ആശ്വാസമെന്ന് ഒമർ അബ്‌ദുള്ള; ഭീകരർക്ക് മറുപടി നൽകിയെന്ന് ശശി തരൂർ

ഇന്ത്യ - പാകിസ്ഥാൻ വെടിനിർത്തൽ തീരുമാനത്തിൽ പ്രതകരിച്ച് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ

കൂടുതൽ വായിക്കൂ
06:44 PM (IST) May 10

സൈന്യം വെടിനിര്‍ത്തല്‍ പിന്തുടരും, ഇന്ത്യ നല്‍കിയത് ശക്തമായ തിരിച്ചടി, വ്യോമത്താവളങ്ങള്‍ സുരക്ഷിതം

സൈന്യം വെടിനിർത്തൽ പിന്തുടരുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രാലയം

കൂടുതൽ വായിക്കൂ
06:16 PM (IST) May 10

ഭാവിയിലെ ഏത് ഭീകരാക്രമണത്തെയും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ; പിന്നാലെ പാകിസ്ഥാനുമായി വെടിനിർത്തൽ

വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുമുൻപ് തന്നെ ഇന്ത്യ, ഇനി ഭീകരാക്രമണങ്ങളെ യുദ്ധമായി കാണുമെന്ന് പ്രഖ്യാപിച്ചിരുന്നു

കൂടുതൽ വായിക്കൂ
06:00 PM (IST) May 10

വെടിനിർത്താൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ ബന്ധപ്പെട്ടെന്ന് ഇന്ത്യ; 'മൂന്നാം കക്ഷിയില്ല, കൂടുതൽ ചർച്ചയ്ക്കുമില്ല'

അമേരിക്കയുടെ ഇടപെടലിനെ തുടർന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടിനിർത്താൻ തീരുമാനിച്ചതെന്ന് ഇന്ത്യ

കൂടുതൽ വായിക്കൂ
05:48 PM (IST) May 10

ശ്രദ്ധക്ക് : റെയിൽവേ അറിയിപ്പ്, അതിർത്തിയിൽ കുടുങ്ങിയവർക്കായി പകൽ സമയത്ത് പ്രത്യേക ട്രെയിനുകൾ 

നിലവിലെ സംഘർഷ സാഹചര്യത്തിൽ പകൽ സമയത്ത് തന്നെ പരമാവധി ട്രെയിൻ സർവീസുകൾ നടത്തും. 

കൂടുതൽ വായിക്കൂ
05:41 PM (IST) May 10

ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും സൈബറാബാദിലും ഡ്രോൺ നിരോധിച്ചു 

ഒരു മാസത്തേക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് സൈബരാബാദ് കമ്മീഷണറാണ് ഉത്തരവിറക്കിയത്. 

കൂടുതൽ വായിക്കൂ
05:38 PM (IST) May 10

പ്രഖ്യാപനം നടത്തിയത് ഡോണൾഡ് ട്രംപ്; ഇന്ത്യയും പാകിസ്ഥാനും സമ്പൂർണ വെടിനിർത്തലിന് സമ്മതിച്ചെന്ന് അമേരിക്ക

ഇന്ത്യയെയും പാകിസ്ഥാനും അഭിനന്ദിച്ച ഡോണൾഡ് ട്രംപ് ഇരു രാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചതായി പ്രഖ്യാപിച്ചു

കൂടുതൽ വായിക്കൂ
05:26 PM (IST) May 10

2 വയസുകാരൻ വീട്ടിലെ സ്വിമ്മിം​ഗ് പൂളിനുള്ളിൽ വീണ് മരിച്ചു; വിദേശത്ത് നിന്ന് നാട്ടിലെത്തിയത് ഒരാഴ്ച മുന്‍പ്

വിദേശത്ത് ആയിരുന്ന കുടുംബം ഒരാഴ്ച മുൻപാണ് നാട്ടിലെത്തി പുതിയ വീട്ടിൽ താമസം തുടങ്ങിയത്.

കൂടുതൽ വായിക്കൂ
05:25 PM (IST) May 10

ഇന്ത്യക്കെതിരായ ആക്രമണത്തിൽ ന്യയീകരണവുമായി പാക് പ്രസിഡൻ്റ്; 'പോരാട്ടം പരമാധികാരം സംരക്ഷിക്കാൻ'

ഇന്ത്യക്കെതിരെയുള്ള പാകിസ്ഥാൻ സൈന്യത്തിൻ്റെ ആക്രമണം പാകിസ്ഥാൻ്റെ പരമാധികാരം സംരക്ഷിക്കാനാണെന്ന് പാക് പ്രസിഡൻ്റ്

കൂടുതൽ വായിക്കൂ
05:09 PM (IST) May 10

യുദ്ധവിരുദ്ധ ജനകീയ മുന്നണിയെന്ന പേരിൽ പ്രതിഷേധ റാലിക്കായി സംഘടിച്ചു; ആറ് പേർ പൊലീസ് കസ്റ്റഡിയിൽ, സംഭവം തൃശൂരിൽ

തൃശ്ശൂരിൽ യുദ്ധ വിരുദ്ധ മുന്നണി പ്രവർത്തകരായ ആറ് പേരെ പൊലീസ് കരുതൽ തടങ്കലിലെടുത്തു

കൂടുതൽ വായിക്കൂ
04:46 PM (IST) May 10

പാകിസ്ഥാനിൽ 39 ഇടത്ത് നടന്ന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ബിഎൽഎ ഏറ്റെടുത്തു? ദൃശ്യങ്ങൾ പ്രചരിക്കുന്നു

പാകിസ്ഥാനിൽ 39 ഇടത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു

കൂടുതൽ വായിക്കൂ
04:25 PM (IST) May 10

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 107 ​ഗ്രാം സ്വർണം മോഷണം പോയതായി പരാതി

ശ്രീകോവിലിൽ സ്വർണം പൂശാനായി സൂക്ഷിച്ച സ്വർണമാണ് കാണാതായിരിക്കുന്നത്. 

കൂടുതൽ വായിക്കൂ
04:09 PM (IST) May 10

​ഗുജറാത്തിലെ ഭുജിൽ അതീവ ജാ​ഗ്രത, അതിർത്തികളിൽ കര്‍ശനമായ വാഹനപരിശോധന, രാത്രിയിൽ ബ്ലാക്ക് ഔട്ട് നിർദേശം

ഗുജറാത്തിലെ ബുജ്ജിൽ അതീവ ജാഗ്രത നിർദേശം. അതിർത്തിയിൽ പോലീസ് പരിശോധിച്ച് മാത്രം വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ.

കൂടുതൽ വായിക്കൂ