ഒരു മാസത്തേക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് സൈബരാബാദ് കമ്മീഷണറാണ് ഉത്തരവിറക്കിയത്.
ഹൈദരാബാദ്: ഇന്ത്യാ പാക് സംഘർഷ സാഹചര്യത്തിൽ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും സൈബറാബാദിലും ഡ്രോണുകളുടെ ഉപയോഗം നിരോധിച്ചു. ഒരു മാസത്തേക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് സൈബരാബാദ് കമ്മീഷണറാണ് ഉത്തരവിറക്കിയത്. ആദ്യമായാണ് ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ഇത്തരത്തിൽ നിയന്ത്രണങ്ങൾ വരുന്നത്. കർണാടകയിൽ ആഭ്യന്തരസുരക്ഷ വിലയിരുത്താൻ വൈകിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗം വിളിച്ചു.
ഗുജറാത്തിലെ ഭുജ്ജിൽ അതീവ ജാഗ്രത നിർദേശം
ഗുജറാത്തിലെ ഭുജ്ജിൽ അതീവ ജാഗ്രത നിർദേശം. അതിർത്തിയിൽ പൊലീസ് പരിശോധനക്ക് ശേഷം മാത്രമാണ് വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. രാത്രിയിൽ ബ്ലാക്ക് ഔട്ട് പാലിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദേശം നൽകി. ഗാന്ധിനഗറിലെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് ഗുജറാത്തിലെ അതിർത്തി ജില്ലകളിലെ സുരക്ഷാ നടപടികൾ അവലോകനം ചെയ്തുവെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടിൽ പറഞ്ഞു.



