ശ്രീകോവിലിൽ സ്വർണം പൂശാനായി സൂക്ഷിച്ച സ്വർണമാണ് കാണാതായിരിക്കുന്നത്. 

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം. ലോക്കറിൽ സൂക്ഷിച്ച പതിമൂന്നര പവൻ സ്വർണമാണ് മോഷണം പോയത്. ശ്രീകോവിലിൻ്റെ താഴികകുടത്തിന് സ്വർണ്ണം പൂശുന്ന പണി നടന്നുവരികയാണ്. ഇതിനുവേണ്ടി ലോക്കറിൽ സ്വർണം സൂക്ഷിച്ചിരുന്നു. ഓരോ ദിവസവും നിർമ്മാണത്തിന് ആവശ്യമായ സ്വർണം തൂക്കി നൽകിയശേഷം ബാക്കി തിരികെ വയ്ക്കുകയാണ് ചെയ്യുക. ഇന്ന് രാവിലെ ജോലിക്കാർ എത്തിയ ശേഷം സ്വർണ്ണം തൂക്കി നോക്കിയപ്പോഴാണ് പതിമൂന്നര പവൻ കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഫോട്ട് പോലീസിൽ പരാതി നൽകി. ഡിസിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. 

India launches attack on Pakistan | Asianet News Live | Malayalam News Live | Live Breaking News