ചർച്ച ചെയ്യാമെന്നുള്ള പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നിർദേശമാണ് ഇന്ത്യ തള്ളിയത്. അതുവരെ അതിർത്തിയിലെ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇന്ത്യ
ദില്ലി: പാകിസ്ഥാനുമായി ഒരു തലത്തിലും ചർച്ചയില്ലെന്ന് ഇന്ത്യ. തീവ്രവാദത്തിനെതിരെ നടപടിയെടുക്കും വരെ ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇന്ത്യ അറിയിച്ചു. ചർച്ച ചെയ്യാമെന്നുള്ള പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നിർദേശമാണ് ഇന്ത്യ തള്ളിയത്. അതുവരെ അതിർത്തിയിലെ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇന്ത്യ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്രാൻ ഖാൻ സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിംഗ് കമാൻഡർ അഭിനന്ദനെ മോചിപ്പിക്കാതെ ചർച്ച വേണ്ട എന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. ഇതെല്ലാം പാകിസ്ഥാനെ പെട്ടെന്ന് നിലപാടെടുക്കാൻ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തുന്നത്. എന്നാൽ അതിർത്തിയിൽ സംഘർഷം തുടരുന്നതിനാൽ ചർച്ചയ്ക്കില്ലെന്ന നിലപാട് തന്നെയാണ് ഇന്ത്യ തുടരുന്നത്.
പുല്‍വാമ ആക്രമണത്തിന് ശേഷം തുടങ്ങിയ സംഘര്‍ഷങ്ങള്‍ കശ്മീര്‍ താഴ്വരയില്‍ അവസാനിക്കാതെ തുടരുകയാണ്. നിയന്ത്രണരേഖയിൽ പലയിടത്തും പാകിസ്ഥാൻ ആക്രമണം നടത്തുകയാണ്. പൂഞ്ചിലെ ഷെൽ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചിരുന്നു.
