അസമിൽ 19 ലക്ഷം പേർ ദുരിതബാധിതരായെന്നാണ് കണക്ക്. ഒരു ലക്ഷം പേർ നിലവില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്

ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് അസമിലും മേഘാലയയിലും പ്രളയസമാനമായ സാഹചര്യം. ഇരു സംസ്ഥാനങ്ങളിലും അതിരൂക്ഷമായ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. നിരവധി പേരാണ് ഇവിടെ മരണപ്പെട്ടത്. ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം അസമിൽ പതിനേഴും മേഘാലയയിൽ പത്തൊമ്പതും പേർ മരിച്ചെന്നാണ് കണക്ക്. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ ശർമ്മയുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി കേന്ദ്ര സഹായം വാഗ്ദാനം ചെയ്തു.

അസമിലും മേഘാലയയിലും വെള്ളപ്പൊക്കം രൂക്ഷം: 36 മരണം, ലക്ഷക്കണക്കിന് പേർ ദുരിതാശ്വാസ ക്യാംപുകളിൽ

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ടാണ് ഇരു സംസ്ഥാനങ്ങളിലും ഇതുവരെ 36 പേർ മരിച്ചത്. അസമിൽ 19 ലക്ഷം പേർ ദുരിതബാധിതരായെന്നാണ് കണക്ക്. ഒരു ലക്ഷം പേർ നിലവില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. 28 ജില്ലകളിലായി 300 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. അസമിൽ വെള്ളപ്പൊക്കത്തിൽ പെട്ടവരെ രക്ഷിച്ചു കൊണ്ടുവരികയായിരുന്ന ബോട്ട് മറിഞ്ഞ് മൂന്ന് കുട്ടികളെ കാണാതായി. ബോട്ടിൽ ഉണ്ടായിരുന്ന ബാക്കി 21 പേരെ രക്ഷപ്പെടുത്തി. അസമിലെ ഹോജായ്, ബക്‌സ, നൽബാരി, ബാർപേട്ട, ദരാംഗ്, താമുൽപൂർ, കാംരൂപ് റൂറൽ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ സൈന്യം രക്ഷാപ്രവർത്തനം നടത്തുകയാണ്. ഒറ്റപ്പെട്ടുപോയ മൂവായിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചതായി സൈന്യം അറിയിച്ചു.

അഗ്നിപഥ് പ്രതിഷേധത്തിന് പിന്തുണയുമായി പ്രതിപക്ഷം, പദ്ധതി നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി

Scroll to load tweet…

മേഘാലയയിലെ കിഴക്കൻ ഖാസി മലനിരകളിലാണ് കെടുതികൾ അധികവും. സംസ്ഥാനത്ത് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിലും കനത്ത മഴയാണ്. 60 വർഷത്തിനിടെ ഏറ്റവും ശക്തമായ മഴയാണ് അഗർത്തലയിൽ പെയ്തത്. അരുണാചൽ പ്രദേശിലും വെള്ളപ്പൊക്കം രൂക്ഷമാണ്.

അഗ്നിപഥ് പ്രക്ഷോഭം: ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ

Scroll to load tweet…