Asianet News MalayalamAsianet News Malayalam

സൈനിക നടപടിക്കിടെ ഭീകരരുടെ വെടിയേറ്റ് മരണം: അക്സലിന് വിട ചൊല്ലി സൈന്യം

ആദ്യ മുറിയിൽ പരിശോധന നടത്തി രണ്ടാമത്തെ മുറിയിലേക്ക് കടന്നതും ഭീകരരുടെ സാന്നിധ്യം അക്സൽ കണ്ടെത്തി. തുടർന്ന് അക്സലിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. 

Indian Army paid tribute to dog axel died during an army operation
Author
First Published Jul 31, 2022, 6:32 PM IST

ബാരാമുള്ള:  ഭീകരരുടെ വെടിയേറ്റ് ജീവൻ നഷ്ടമായ ആർമി ഡോഗ് അക്സലിന് അന്ത്യാഞ്ജലിയർപ്പിച്ച് സൈന്യം. കശ്മീറിലെ ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിലാണ് അക്സൽ എന്ന നായയ്ക്ക് വെടിയേറ്റത്. കിലോ ഫോഴ്‌സ് കമാൻഡർ മേജർ ജന. എസ്.എസ്. സ്ലാരിയ അക്സലിന് ആദരാഞ്ജലി അർപ്പിച്ചു.

ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ സൈനികരുടെ ജീവൻ രക്ഷിക്കുന്നതിനിടെ സ്വന്തം ജീവൻ നഷ്ടമായ അക്സലിന് അന്ത്യാഞ്ജലി. ഏറ്റുമുട്ടിലിനിടെ ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന കെട്ടിടത്തിലേക്ക് അക്സലിനെയും മറ്റൊരു നായയായ ബജാജിനെയും അയക്കുകയായിരുന്നു. ആദ്യം ബജാജും പിന്നാലെ അക്സലും മുറിയിലേക്ക് പോയി. ആദ്യ മുറിയിൽ പരിശോധന നടത്തി രണ്ടാമത്തെ മുറിയിലേക്ക് കടന്നതും ഭീകരരുടെ സാന്നിധ്യം അക്സൽ കണ്ടെത്തി. തുടർന്ന് അക്സലിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. 

വെടിയേറ്റ് 15 സെക്കൻഡുകൾക്കുള്ളിൽ അക്സലിന് ജീവൻ നഷ്ടമായി. പിന്നാലെ സൈന്യം ഭീകരരെ നേരിട്ടു. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു ഏറ്റുമുട്ടൽ അവസാനിച്ച ശേഷമാണ് അക്‌സലിൻ്റെ മൃതശരീരം കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിൽ അക്സലിൻ്റെ ശരീരത്തിൽ പത്തിടങ്ങളിൽ മുറിവേറ്റതായി കണ്ടെത്തി. സൈന്യത്തിന്റെ 26-ാം ഡോഗ് യൂണിറ്റിലെ നായ ആയിരുന്നു അക്സൽ. ഏറ്റുമുട്ടൽ സാഹചര്യങ്ങളിൽ സൈന്യത്തിന് അക്സിലിൻറെ സാന്നിധ്യ കരുത്തായിരുന്നു. ബൽജിയൻ മലിനോയിസ് ഇനത്തിൽ പെട്ട അക്സലിന് രണ്ട് വയസ്സായിരുന്നു പ്രായം. 

കെഎസ്ആര്‍ടിസി ട്രേഡ് യൂണിയനുമായുള്ള ചര്‍ച്ച പരാജയം; സിഐടിയു നാളെ ബസുകൾ തടയും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ട്രേഡ് യൂണിയനുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു. ബിഎംഎസ് നാളെ സ്വിഫ്റ്റ് സര്‍വീസ് ബഹിഷ്കരിക്കും. നാളെ ബസുകൾ തടയുമെന്ന് സിഐടിയുവും അറിയിച്ചു. നാളെ ഉദ്ഘാടനം ചെയ്യുന്ന ഇലക്ട്രിക് ബസുകളുടെ സര്‍വീസാണ് തടയുക. ചർച്ച പ്രഹസനമെന്ന് സിഐടിയു പ്രതികരിച്ചു. ട്രേഡ് യൂണിയനുകളോട് ആലോചിച്ചില്ലെന്നാണ് ഉയരുന്ന വിമര്‍ശനം. ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്കരണം കൊണ്ട് വരരുതെന്ന് യൂണിയനുകള്‍ പ്രതികരിച്ചു. 

സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ നാളെ നിരത്തിലിറങ്ങും,  പരീക്ഷണ ഓട്ടം തുടങ്ങി

കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ നാളെ നിരത്തിലിറങ്ങും. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരത്ത് ബസുകൾ പരീക്ഷണ ഓട്ടം തുടങ്ങി. 14 ബസുകളാണ് തലസ്ഥാനത്ത് ഇന്ന് യാത്രക്കാരുമായി സർവീസ് നടത്തുന്നത്. ഇന്നലെയും ബസുകൾ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തേയും ബസ് സ്റ്റാന്റിനേയും റെയിൽവേ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന എയർ റെയിൽ സർക്കുലർ  സർവീസിനും നാളെ തുടക്കമാകും. വിമാനത്താവളത്തിലെ ഡൊമസ്‌റ്റിക്‌, ഇന്റർനാഷണൽ ടെർമിനലുകളും തമ്പാനൂർ ബസ്‌ സ്‌റ്റേഷനും സെൻട്രൽ റെയിൽവേ സ്‌റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് എയർ–റെയിൽ സർക്കുലർ സർവീസ്‌. അരമണിക്കൂർ ഇടവിട്ട് ബസുകൾ സർവീസ് നടത്തും. രണ്ട് ബസാണ്‌ ഇത്തരത്തിൽ സർവീസ് നടത്തുക.

Also Read: ജൂലൈ മാസത്തെ ശമ്പളം; സർക്കാർ സഹായമായി 65 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

തലസ്ഥാനത്ത് 64 ബസുകളാണ് നിലവിൽ സർക്കുലർ സർവീസ് നടത്തുന്നത്. ഈ ബസുകളിൽ 23 എണ്ണത്തിന് പകരം ഇലക്ട്രിക് ബസുകൾ നിരത്തിലെത്തും. കൂടുതൽ ബസുകളെത്തുന്ന മുറയ്ക്ക്, ജൻറം ബസുകൾ പിൻവലിക്കാനാണ് തീരുമാനം. നിലവിൽ സിറ്റി സർവീസ് നടത്തുന്ന ബസുകൾക്ക് കിലോമീറ്റിന് 37 രൂപയാണ് ചെലവെങ്കിൽ ഇലക്ട്രിക് ബസുകളെത്തുന്നതോടെ അത് പകുതിയായി കുറയും. ഇലക്ട്രിക് ബസുകൾ ചാർജ് ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. പാപ്പനംകോട്ടെ സെൻട്രൽ വർക്ക‍്‍ഷോപ്പ്, വികാസ് ഭവൻ ഡിപ്പോ എന്നിവിടങ്ങളിൽ നിലവിൽ ചാർജിംഗിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പേരൂർക്കടയിൽ ചാർജിംഗ് സ്റ്റേഷൻ നാളെ പ്രവർത്തന സജ്ജമാകും. രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ 120 കിലോമീറ്റർ സർവീസ് നടത്താൻ ശേഷിയുള്ള ബസുകളാണ് എത്തിച്ചിട്ടുള്ളത്. ഫുൾ ചാര്‍ജിൽ 175 കിലോമീറ്റര്‍ ഓടും. 27 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. 

Also Read: കെഎസ്ആർടിസിയുടെ 'ഗ്രാമവണ്ടി' നിരത്തിൽ; ആദ്യ ബസ് കൊല്ലയിൽ പഞ്ചായത്തിൽ

Follow Us:
Download App:
  • android
  • ios