അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആരേയും ഇതുവരെ ‌കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയാണ് മരിച്ച അഭിജിത്. 

വാഷിംങ്ടൺ: ഇന്ത്യൻ വിദ്യാർത്ഥിയെ അമേരിക്കയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാ പ്രദേശ് സ്വദേശിയായ 20 കാരനായ പരുച്ചൂരി അഭിജിത് എന്ന വിദ്യാർത്ഥിയെയാണ് കാട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിനുള്ളിലായിരുന്നു മൃതദേഹം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആരേയും ഇതുവരെ ‌കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയാണ് മരിച്ച അഭിജിത്. ആന്ധ്രയിലെ പരുച്ചുരി ചക്രധാറിന്റേയും ശ്രീലക്ഷ്മിയുടേയും ഏക മകനാണ് അഭിജിത്ത്. 

കാമ്പസിനുള്ളിലെ വനത്തിൽ നിന്നാണ് അഭിജിതിന്റെ മൃതദേഹം കണ്ടെത്തിയത്. പണത്തിനും ലാപ്‌ടോപ്പിനും വേണ്ടി അക്രമികൾ അഭിജിത്തിനെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക സംശയം. അതേസമയം, അഭിജിതിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്. അഭിജിതിന് ക്യാമ്പസിലെ മറ്റു വിദ്യാർത്ഥികളുമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടായിരുന്നോ എന്നതടക്കം സംശയം ഉയരുന്നുണ്ട്. 

കുട്ടിക്കാലം മുതൽ അഭിജിത് മിടുക്കനായ കുട്ടിയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അമേരിക്കയിൽ പോയി പഠിക്കുന്നതിനെ ആദ്യഘട്ടത്തിൽ മാതാപിതാക്കൾ എതിർത്തിരുന്നുവെങ്കിലും അഭിജിതിന്റെ ഭാവിയെക്കുറിച്ചോർത്ത് സമ്മതിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അഭിജിത്തിൻ്റെ മൃതദേഹം കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നരേത്തോടെ വീട്ടിലെത്തിച്ചു. ഈ വർഷം 9ാമത്തെ വിദ്യാർത്ഥിയാണ് അമേരിക്കയിൽ കൊല്ലപ്പെടുന്നത്. 

"എന്‍റെ കുസുമം" പലർക്കും ഈ മാരുതി കാറിനോട് അടങ്ങാത്ത ഭ്രമം! 196 ദിവസമല്ല അതുക്കുംമേലേം കാത്തിരിക്കും!
രോഗികൾക്ക് ആശ്വാസം, മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരം; കുടിശ്ശിക ഉടൻ നൽകാമെന്ന് സർക്കാർ

https://www.youtube.com/watch?v=Ko18SgceYX8