Asianet News MalayalamAsianet News Malayalam

ലാന്റ് ചെയ്ത ഇന്റിഗോ വിമാനം'എക്സിറ്റ് വേ' കണ്ടില്ല; റണ്‍വേയിൽ തടസമുണ്ടാക്കിയതോടെ കെട്ടിവലിച്ച് മാറ്റി

കനത്ത മൂടൽമഞ്ഞ് മൂലം കാഴ്ച അസാധ്യമായതാണ് സംഭവത്തിന് കാരണമായതെന്ന് ഇന്റിഗോ വിമാനക്കമ്പനി വക്താവ് വിശദീകരിച്ചു. 

Indigo flight pilot misses taxiway in delhi international airport and towed to parking bay afe
Author
First Published Feb 11, 2024, 2:58 PM IST

ന്യൂഡൽഹി: ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് ചെയ്ത വിമാനം റൺവേയിൽ നിന്ന് പുറത്തേക്ക് കടക്കേണ്ട എക്സിറ്റ് വേ കടന്ന് മുന്നോട്ട് നീങ്ങി. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. തുടർന്ന് റണ്‍വേയിൽ ഏതാനും മിനിറ്റുകൾ തടസമുണ്ടാക്കിയ വിമാനം അവിടെ നിന്ന് കെട്ടിവലിച്ച് പാര്‍ക്കിങ് ബേയിലേക്ക് മാറ്റുകയായിരുന്നു.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അമൃതസറിൽ നിന്ന് ഡൽഹിയിലേക്ക് വന്ന 6ഇ 2221 വിമാനത്തിന്റെ പൈലറ്റിനാണ് അബദ്ധം പിണഞ്ഞത്. കനത്ത മൂടൽമഞ്ഞ് മൂലം കാഴ്ച അസാധ്യമായതാണ് സംഭവത്തിന് കാരണമായതെന്ന് ഇന്റിഗോ വിമാനക്കമ്പനി വക്താവ് വിശദീകരിച്ചു. റൺവേയിൽ നിന്ന് ടാക്സിവേയിലേക്ക് കടക്കേണ്ട ഭാഗം കടന്ന് വിമാനം മുന്നോട്ട് നീങ്ങുകയായിരുന്നു. തുടര്‍ന്ന് വിമാനം റണ്‍വേയിൽ തന്നെ നിര്‍ത്തിയിട്ടു. 

പിന്നീട് വാഹനമെത്തിച്ച് വിമാനം കെട്ടിവലിച്ച് പാര്‍ക്കിങ് ബേയിലേക്ക് കെട്ടിവലിച്ചു കൊണ്ടുവരികയായിരുന്നു. സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും വലിയ പരിഗണന നൽകുന്നതെന്ന് ഇന്റിഗോ വിമാന കമ്പനി വക്താവ് അറിയിച്ചു. യാത്രക്കാര്‍ക്ക് നേരിട്ട് ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. രാവിലെ 7.20ന് അമൃതസറിൽ നിന്ന് പുറപ്പെട്ട വിമാനം 8.35നാണ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios