ഭാര്യയുടെ പ്രായം പതിനെട്ട് വയസിന് മുകളിലായതു കൊണ്ട് ഭര്‍ത്താവിനെതിരെ ബലാത്സംഗ കേസ് നിലനിൽക്കില്ല എന്നതായിരുന്നു കോടതിയുടെ കണ്ടെത്തൽ

ചത്തീസ്​ഗഢ്: വിവാഹിതര്‍ക്കിടയിൽ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധം നടന്നാൽ അത് ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ചത്തീസ്ഗഡ് ഹൈക്കോടതി. ഭര്‍ത്താവിനെതിരെ ഭാര്യ നൽകിയ ബലാത്സംഗ കേസ് തള്ളിക്കൊണ്ടാണ് ചത്തീസ്ഗഡ് ഹൈക്കോടതിയുടെ വിധി. ഭാര്യയുടെ പ്രായം പതിനെട്ട് വയസിന് മുകളിലായതു കൊണ്ട് ഭര്‍ത്താവിനെതിരെ ബലാത്സംഗ കേസ് നിലനിൽക്കില്ല എന്നതായിരുന്നു കോടതിയുടെ കണ്ടെത്തൽ. കഴിഞ്ഞ നവംബര്‍ മാസത്തിൽ വിവാഹിതയായ യുവതിയെ ഭര്‍ത്താവ് പലതവണ ബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധത്തിൽ ഗുരുതര പരിക്കുകളും യുവതിക്ക് ഉണ്ടായി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona