കാസർകോട്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളി യുവതി കീഴടങ്ങിയതായി സ്ഥിരീകരിച്ചു. എറണാകുളം വൈറ്റില സ്വദേശിനിയും തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദി (39 ന്റെ ഭാര്യയുമായ ആയിഷ എന്ന സോണി സെബാസ്റ്റ്യ (30) നാണ് കീഴടങ്ങിയത്.

അഫ്ഘാൻ സർക്കാരിന് മുന്നിലാണ് കീഴടങ്ങിയത്. അഫ്ഘാനിസ്ഥാനിലെ തോറബോറ പ്രവിശ്യയിൽ ഐ.എസിനെതിരെ അമേരിക്കൻ - അഫ്ഘാൻ സേന ആക്രമണം നടത്തുന്നതിനിടെയാണ്  ഇവർ കീഴടങ്ങിയത്. 

ദേശീയ അന്വേഷണ ഏജൻസി(എൻ ഐ എ) ആണ് കീഴടങ്ങിയവരിൽ സോണി സെബാസ്റ്റ്യൻ എന്ന ആയിഷ ഉണ്ടന്ന് സ്ഥിരീകരിച്ചത്. ഇവരെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കി. കീഴടങ്ങിയവർക്കിടയിൽ സോണിയയും കുട്ടിയും ഇരിക്കുന്ന ചിത്രം നേരത്തെ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു.

എൻഐഎ പരസ്യപ്പെടുത്തിയ മോസ്റ്റ് വാണ്ടഡ് പട്ടികയിലാണ് ആയിഷയും ഉള്ളത്. ഇവർക്കെതിരെ കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലും കൊച്ചിയിലെ എൻഐഎ ഓഫീസിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ ഐഎസ്ഐസിലോ, ഐഎസ്ഐഎല്ലിലോ ചേർന്ന് പ്രവർത്തിക്കുന്നുവെന്നായിരുന്നു സംശയം.