ഹൗറ: കായികമേളക്കിടെ ആറാം ക്ലാസുകാരന്‍റെ തലയോട്ടിയില്‍ ജാവലിന്‍ തുളച്ചു കയറി. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചതായി പൊലീസ് അറിയിച്ചു. .

കായികമേള നടക്കുന്നതിനിടെ മൈതാനത്തിന്‍റെ ഒരു വശത്ത് നില്‍ക്കുകയായിരുന്ന കുട്ടിയുടെ തലയിലേക്ക് ജാവലിന്‍ തുളച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ തലയോട്ടില്‍ നിന്നും ജാവലിന്‍ പുറത്തെടുത്തു. 

Read More: പ്ര​ഗ്യ സിം​ഗിന്റെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ ഉറുദുവിൽ എഴുതിയ കത്ത്; ഒപ്പം തിരിച്ചറിയാനാകാത്ത 'പൊടി'യും