പഞ്ചാബിലെ അമൃത്സറിലുള്ള ബിഎസ്എഫ് മെസ്സിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.

അമൃത്സർ: പഞ്ചാബിലെ അമൃത്സറിലുള്ള (Amritsar) ബിഎസ്എഫ് (BSF) മെസ്സിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്നുള്ള സതേപ എന്ന ബിഎസ്എഫ് ജവാനാണ് വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ സതേപയും കൊല്ലപ്പെട്ടു. 

സതേപ സ്വയം വെടിവെച്ച് മരിച്ചതാണോ മറ്റുള്ളവര്‍ വെടിവെച്ചതാണോ എന്ന് വ്യക്തമല്ല. ബിഹാര്‍ സ്വദേശിയായ റാം ബിനോദ്, മഹാരാഷ്ട്ര സ്വദേശിയായ ഡി.എസ്. തൊറാസ്‌കര്‍, ജമ്മു കശ്മീര്‍ സ്വദേശിയായ രത്തന്‍ സിങ്, ഹരിയാന സ്വദേശിയായ ബില്‍ജിന്ദര്‍ കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ അഞ്ച് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിഎസ്എഫും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

'ലാബ് കോട്ടണിഞ്ഞ്, കൈ പിന്നില്‍ കെട്ടി, തല മുണ്ഡനം ചെയ്ത് റോഡിലൂടെ നടത്തി'; മെഡിക്കല്‍ കോളേജില്‍ റാഗിംഗ്

ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ തല മുണ്ഡനം ചെയ്ത് ബാഗും ചുമന്ന് തല കുനിച്ച് നടത്തി സീനിയര്‍ വിദ്യാര്‍ത്ഥികള്‍. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി മെഡിക്കല്‍ കോളേജില്‍ (Haldwani medical college) നിന്നാണ് റാഗിംഗിന്‍റെ (Ragging) ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ റാഗിംഗ് വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ശക്തമായ നടപടി കുറ്റക്കാര്‍ക്ക് നല്‍കണമെന്നാണ് സംഭവത്തേക്കുറിച്ച് ആളുകളുടെ പ്രതികരണം. 27 ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് റാഗിംഗിന് ഇരയായത്.

ചുമലില്‍ ബാഗ് ചുമന്ന് കൈകള്‍ പിന്നിലേക്ക് കെട്ടി തല കുനിച്ച് മുണ്ഡനം ചെയ്ത തലയോടെ നിശബ്ദരായി ഇവര്‍ നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ലാബ് കോട്ടും മാസ്കും ധരിച്ചാണ് ഇവര്‍ക്ക് നടക്കേണ്ടി വന്നത്. റോഡില്‍ എതിരെ വരുന്നവരുടെ മുഖത്ത് നോക്കരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയായിരുന്നു സീനിയേഴ്സിന്‍റെ പീഡനമുറ. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സംഭവത്തേക്കുറിച്ച് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ഹല്‍ദ്വാനി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അരുണ്‍ ജോഷി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. വിദ്യാര്‍ത്ഥികള്‍ മുണ്ഡനം ചെയ്ത തലയുമായി ക്യാംപസിലെത്തുന്നത് പതിവാണെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ക്കുന്നു. ചില വിദ്യാര്‍ത്ഥികള്‍ സൈനികരുടേതിന് സമാനമായ ഹെയര്‍ സ്റ്റൈല്‍ ചെയ്തുവരാറുണ്ട്. അതില്‍ അസാധാരണമായൊന്നും ഇല്ലെന്നാണ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കുന്നത്.

പരാതിയുമായി 6 യുവതികൾ, ടാറ്റൂ ആർട്ടിസ്റ്റ് സുജേഷ് അറസ്റ്റിൽ, തെളിവ് തേടി പൊലീസ്; ഇന്ന് കോടതിയിൽ ഹാജരാക്കും

എന്നാല്‍ സംഭവത്തേക്കുറിച്ച് പ്രതികരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായിട്ടില്ല. സമാനമായ രീതിയിലുള്ള റാഗിംഗ് ഇതിന് മുന്‍പും ഈ മെഡിക്കല്‍ കോളേജില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. 2019ല്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ഏഴ് സീനിയര്‍ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്ക് പതിനായിരം രൂപ വീതം പിഴയടക്കാനും കോളേജ് നിര്‍ദ്ദേശിച്ചിരുന്നു. കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കമെന്നായിരുന്നു സംഭവത്തേക്കുറിച്ച് അന്ന് പ്രിന്‍സിപ്പല്‍ വിശദമാക്കിയത്. 2016ല്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായും വസ്ത്രം വലിച്ചുകീറിയതായും ജൂനിയര്‍ വിദ്യാര്‍ത്ഥി യുജിസിക്ക് പരാതി നല്‍കിയിരുന്നു.