ലബോറട്ടറിയിലെ പ്രവർത്തനത്തെക്കുറിച്ച്  പ്രിൻസിപ്പൽ നാഗാനന്ദ് വ്യക്തമായി വിശദീകരിക്കാത്തതാണ് എംഎല്‍എ എം ശ്രീനിവാസിനെ ചൊടിപ്പിച്ചത്. അധ്യാപകരും പ്രാദേശിക നേതാക്കളും നോക്കി നില്‍ക്കേ പ്രിന്‍സിപ്പലിന്‍റെ മുഖത്ത് എംഎൽഎ രണ്ട് തവണ തല്ലുകയായിരുന്നു

ബം​ഗളൂരു: ‌കർണാടകയിൽ (Karnataka) കോളേജ് പ്രിൻസിപ്പലിന്റെ കരണത്തടിച്ച് ജെഡിഎസ് എംഎൽഎ (JDS MLA). കമ്പ്യൂട്ടർ ലാബിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. പ്രിന്‍സിപ്പലിന്‍റെ പരാതിയില്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് സംഭവത്തില്‍ അന്വേഷണം തുടങ്ങി. മാണ്ഡ്യ കൃഷ്ണരാജ സര്‍ക്കാര്‍ ഐടിഐ കോളേജിന്‍റെ നവീകരിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎല്‍എ.

ഉദ്ഘാടന വേളയിൽ, ലബോറട്ടറിയിലെ പ്രവർത്തനത്തെക്കുറിച്ച് പ്രിൻസിപ്പൽ നാഗാനന്ദ് വ്യക്തമായി വിശദീകരിക്കാത്തതാണ് എംഎല്‍എ എം ശ്രീനിവാസിനെ ചൊടിപ്പിച്ചത്. അധ്യാപകരും പ്രാദേശിക നേതാക്കളും നോക്കി നില്‍ക്കേ പ്രിന്‍സിപ്പലിന്‍റെ മുഖത്ത് എംഎൽഎ രണ്ട് തവണ തല്ലുകയായിരുന്നു. പിന്നാലെ ഉറക്കെ ശകാരിച്ചു.

എന്നിട്ടും ദേഷ്യം തീരാതെ വീണ്ടും തല്ലാന്‍ ഒരുങ്ങിയ എംഎല്‍എയെ മാണ്ഡ്യയിലെ പ്രാദേശിക നേതാക്കള്‍ ചേര്‍ന്നാണ് പിന്തിരിപ്പിച്ചത്. മികച്ച അക്കാദമിക്ക് റെക്കോര്‍ഡുള്ള അധ്യാപകനാണ് മര്‍ദ്ദനമേറ്റ നാഗാനന്ദ്. സര്‍ക്കാര്‍ അധ്യാപക സംഘടന വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയതോടെ സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എംഎല്‍എയ്ക്ക് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Scroll to load tweet…

ഭാര്യാ മാതാവിന്‍റെ കാല് തല്ലിയൊടിച്ച് ഒളിവില്‍ പോയി; ചാറ്റിംഗിലൂടെ യൂട്യൂബറായ മരുമകനെ പൊലീസ് പൊക്കി

തൊടുപുഴ: ഭാര്യാ മാതാവിന്റെ കാല് തല്ലിയൊടിച്ച് ഒളിവില്‍ പോയ പ്രതി പൊലീസ് പിടിയില്‍. വഴിത്തല ഇരുട്ടുതോട് മൂഴിമലയില്‍ അജേഷ് ജേക്കബാണ് പിടിയിലായത്. ആറ് വര്‍ഷം മുമ്പാണ് ഭാര്യയുടെ അമ്മയെ അക്രമിച്ച അജേഷ് ശേഷം കടന്നു കളഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേസുകളില്‍ പ്രതിയായ മുങ്ങി നടക്കുന്നവരുടെ പട്ടികയില്‍ നിന്നാണ് അജേഷിന്റെ പേര് പൊലീസ് ശ്രദ്ധയില്‍ വരുന്നത്. യൂട്യൂബറായ പ്രതിയെ തന്ത്രപരമായാണ് പൊലീസ് പിടികൂടിയത്.

തൊടുപുഴ എന്ന പേരില്‍ സ്വന്തമായി യൂട്യൂബ് ചാനല്‍ നടത്തി വരികയായിരുന്നു അജേഷ്. മീന്‍പിടുത്ത വീഡിയോകളായിരുന്നു ഇയാളുടെ യുട്യൂബ് ചാനലിലുണ്ടായിരുന്നത്. ഈ വീഡിയോകളാണ് പൊലീസിന് പ്രതിയിലേക്കുള്ള വഴി തെളിച്ചത്. വീഡിയോയില്‍ പറയുന്ന സ്ഥലങ്ങള്‍ എറണാകുളം മുനമ്പം, ഗോശ്രീ പാലങ്ങള്‍, ബോള്‍ഗാട്ടി എന്നിവിടങ്ങളാണെന്ന് പൊലീസ് കണ്ടെത്തി.

Read More : പാലക്കാട് നടന്നത് കൊലപാതകം: അനസിനെ ഫിറോസ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

വീഡിയോ എടുക്കാന്‍ സഹായിച്ചിരുന്ന ആളില്‍ നിന്നും അജേഷിന്റെ നമ്പര്‍ പൊലീസ് വാങ്ങി. തുടര്‍ന്ന് മീന്‍പിടുത്തം ഷൂട്ട് ചെയ്യാന്‍ താല്‍പര്യമുള്ള സ്ത്രീയെന്ന വ്യാജേന അജേഷുമായി ചാറ്റ് ചെയ്തു. ചിത്രീകരണ സ്ഥലത്തെത്താന്‍ അജേഷിനോട് ആവശ്യപ്പെട്ടു. ഇവിടെയെത്തിയ അജേഷിനെ തൊടുപുഴ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Read More : മരണത്തിന് കാരണം ഭാര്യയും സുഹൃത്തുക്കളും, എഫ്ബിയിൽ പോസ്റ്റിട്ട് അച്ഛനും മകനും ലോറിയിലേക്ക് കാറിടിച്ച് കയറ്റി