Asianet News MalayalamAsianet News Malayalam

കളമശ്ശേരി സ്ഫോടനം; എംവി ഗോവിന്ദനെ തള്ളി സീതാറാം യെച്ചൂരി

കളമശ്ശേരി ബോംബ്  സ്ഫോടനത്തെ സിപിഎം കേന്ദ്ര കമ്മിറ്റി അപലപിക്കുന്നു. സാമൂഹികാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കേരള ജനത ഉണർന്ന് പ്രവർത്തിക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. 

Kalamassery blast; Sitaram Yechury rejects MV Govindan
Author
First Published Oct 30, 2023, 4:22 PM IST | Last Updated Oct 30, 2023, 5:07 PM IST

ദില്ലി: കളമശ്ശേരിയിലെ ബോംബ്  സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ അഭിപ്രായത്തെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കളമശ്ശേരി സ്ഫോടനത്തെക്കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി പറഞ്ഞതാണ് പാർട്ടി നിലപാടെന്നും എംവി ഗോവിന്ദന്‍റേത് ഏതു സാഹചര്യത്തില്‍ നടത്തിയ പ്രസ്താവനയെന്നറിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കളമശ്ശേരി ബോംബ്  സ്ഫോടനത്തെ സിപിഎം കേന്ദ്ര കമ്മിറ്റി അപലപിക്കുകയാണ്. സാമൂഹികാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കേരള ജനത ഉണർന്ന് പ്രവർത്തിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 


പലസ്തീന്‍ വിഷയത്തില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് സ്ഫോടനമെന്ന എംവി ഗോവിന്ദന്‍റെ പ്രസ്താവനയോടായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം.
സംവരണം ഉറപ്പിക്കാൻ ദേശീയ തലത്തിൽ ജാതി സെൻസസ് നടത്തണമെന്നും രാജസ്ഥാനിൽ 17 സീറ്റിലും മധ്യപ്രദേശിൽ 4 സീറ്റിലും ഛത്തീസ്ഘട്ടിൽ 3 സീറ്റിലും പാർട്ടി മത്സരിക്കമെന്നും. തെലങ്കാനയിൽ ചർച്ച തുടരുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കളമശ്ശേരിയിലെ സ്ഫോടനം ഗൗരവകരമായ പ്രശ്നമായി കാണുന്നുവെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്‍റെ പ്രസ്താവന. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോൾ ജനശ്രദ്ധ തിരിക്കാൻ കഴിയുന്ന സംഭവമാണെന്നും കർശനമായ നിലപാടെടുക്കുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞിരുന്നു. 

'മുൻവിധിയോടെ വിഷയത്തെ സമീപിക്കേണ്ടതില്ല, അതീവ ​ഗൗരവത്തോടെ അന്വേഷിക്കും'; എം വി ഗോവിന്ദൻ

 

Latest Videos
Follow Us:
Download App:
  • android
  • ios