Asianet News MalayalamAsianet News Malayalam

കാഞ്ചിപുരം സ്ഫോടനം; ഒരാൾ അറസ്റ്റിൽ

ഗംഗയമന്‍ കോവിനു പിന്നിലെ ക്ഷേത്രക്കുളം ശുചീകരിക്കുന്നതിനിടയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണു സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.

kanchipuram explosion one arrested
Author
Kanchipuram, First Published Aug 27, 2019, 2:50 PM IST

ചെന്നൈ: തമിഴ്നാട് കാഞ്ചിപുരം ഗംഗയമൻ ക്ഷേത്രത്തിന് സമീപം ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. തിരുപ്പത്തൂരിലെ ക്ഷേത്രത്തിന് സമീപം വ്യാപാരം നടത്തിയിരുന്ന മുഹമ്മദ് റഫീക്ക് എന്നയാളെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കാഞ്ചിപുരം എസ്പി ഓഫിസിൽ വച്ച് ചോദ്യം ചെയ്ത് വരുകയാണ്.

ഗംഗയമന്‍ കോവിനു പിന്നിലെ ക്ഷേത്രക്കുളം ശുചീകരിക്കുന്നതിനിടയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണു സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. പ്രദേശവാസികളായ സൂര്യ, ദിലീപ് രാഘവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ മാസം 25-ന് വൈകിട്ട് മൂന്നരയോടെയാണ് സ്ഫോടനമുണ്ടായത്.

സ്ഫോടനത്തിൽ സാരമായി പരുക്കേറ്റ ജയരാജ്, തിരുമാള്‍, യുവരാജ് എന്നിവര്‍ കാഞ്ചിപുരത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്. എന്നാല്‍, തീവ്രവാദ ഭീഷണിയുമായി സ്ഫോടനത്തിന് ബന്ധമില്ലെന്നും ആശങ്ക വേണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന തുടരുകയാണ്.

അതേസമയം, കാഞ്ചിപുരത്ത് നിന്ന് തിങ്കളാഴ്ച വീണ്ടും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. കാഞ്ചിപുരം മാന്നമ്പതി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. 

Follow Us:
Download App:
  • android
  • ios