കാഞ്ചീപുരം ഹൈവേയിൽ കാർ തടഞ്ഞ് 4.5 കോടി രൂപ കവർന്ന കേസിൽ 5 മലയാളികളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, പാലക്കാട്, തൃശൂർ സ്വദേശികളായ ഇവർ അന്തർസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനികളാണെന്ന് പൊലീസ് അറിയിച്ചു. 

ചെന്നൈ: കാഞ്ചീപുരത്ത് ഹൈവേയിൽ വൻ കവർച്ച നടന്ന സംഭവത്തിൽ 5 മലയാളികളെ അറസ്റ്റ് ചെയ്ത് തമിഴ്നാട്‌ പൊലീസ്. കഴിഞ്ഞ ഓഗസ്റ്റിൽ ഓഗസ്റ്റിൽ കാർ തടഞ്ഞ് 4.5 കോടി കവർന്ന കേസിൽ ആണ് അറസ്റ്റ്. സന്തോഷ്‌, സുജിത് ലാൽ, ജയൻ , മുരുകൻ , കുഞ്ഞുമുഹമ്മദ്‌ എന്നിവർ ആണ് അറസ്റ്റിലായത്. കൊല്ലം, പാലക്കാട്‌, തൃശൂർ സ്വദേശികൾ ആണ് ഇവർ. അറസ്റ്റിലായ‍വർ അന്തർസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനികൾ എന്ന് പൊലീസ് പറയുന്നു. സംഘത്തിലെ മറ്റ് 10 പേരെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്. ഇതിനായി കാഞ്ചീപുരം സംഘം പൊലീസ് കേരളത്തിലേക്ക് തിരിച്ചു. മുംബൈ സ്വദേശിയുടെ ലോജിസ്റ്റിക്സ് കമ്പനിയുടെ എസ് യു വി തടഞ്ഞായിരുന്നു മോഷണം.