നിലവിലെ ഭരണകക്ഷിയായ ബിജെപിക്ക് അപ്രതീക്ഷിതമാണ് കരൺപൂരിലെ തോൽവി. ഈ വിജയത്തോടെ രാജസ്ഥാന്‍ നിയമസഭയിലെ കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം 70 ആയി
കരൺപൂർ: രാജസ്ഥാനിൽ ബിജെപിയ്ക്ക് തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലെ കരൺപൂരിൽ ബിജെപി സ്ഥാനാർത്ഥി തോറ്റു. ബിജെപി മന്ത്രിയായ സുരേന്ദർപാൽ സിംങാണ് തോറ്റത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ രുപീന്ദർ കുന്നറിനാണ് ജയം. നിലവിലെ ഭരണകക്ഷിയായ ബിജെപിക്ക് അപ്രതീക്ഷിതമാണ് കരൺപൂരിലെ തോൽവി. ഈ വിജയത്തോടെ രാജസ്ഥാന്‍ നിയമസഭയിലെ കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം 70 ആയി. 11 സീറ്റുകളാണ് രാജസ്ഥാനിൽ ബിജെപിക്കുള്ളത്.
ബിജെപി മന്ത്രി കൂടിയായ സുരേന്ദർപാൽ സിംങിനെ 12000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെടുത്തിയത്. മുന്‍ എംഎൽഎയായ ഗുർമീത് സിംഗ് കുന്നറിന്റെ പ്രവർത്തനം രാജസ്ഥാനിലെ ആളുകൾ മറന്നിട്ടില്ലെന്നതിന്റെ തെളിവാണ് മകന്റെ വിജയമെന്ന് അശോക് ഗെലോട്ട് പ്രതികരിച്ചു. നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിനിടയിലായിരുന്നു ഗുർമീത് സിംഗ് കുന്നർ അന്തരിച്ചത്. ഇതോടെ കരൺപൂരിലെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.
