സാമൂഹിക അകലം പാലിക്കാതെയായിരുന്നു ബിജെപി എംഎൽഎയുടെ പിറന്നാളാഘോഷം നടന്നത്. എംഎൽഎക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.
ബെംഗളൂരു: ലോക്ക് ഡൗൺ നിയമങ്ങൾ കാറ്റിൽപ്പറത്തി ബിജെപി എംഎൽഎയുടെ പിറന്നാളാഘോഷം. കർണാടക തുമകൂരുവിലെ എംഎൽഎ എം ജയറാം ആണ് കുട്ടികൾ ഉൾപ്പെടെ നൂറിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് വമ്പൻ പിറന്നാളാഘോഷം നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തുരുവക്കരെ മണ്ഡലത്തിലെ എംഎല്‍എയാണ് ജയറാം.
സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു ബിജെപി എംഎൽഎയുടെ പിറന്നാളാഘോഷം. ബെംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗുബ്ബിയിലാണ് പരിപാടി നടന്നത്. . മതിയായ സുരക്ഷാ മുൻകരുതൽ ഇല്ലാതെയാണ് പരിപാടിക്കെത്തിയവർ ഒത്തുകൂടിയത്. വലിയ പന്തൽ ഒരുക്കുന്നതും ഒരു ഭാഗത്ത് ബിരിയാണി വിതരണം നടത്തുന്നും വീഡിയോയിൽ കാണാം. എംഎൽഎക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.
സന്ദർശകർ മാസ്ക് ധരിച്ചിരിക്കുന്നത് വീഡിയോയിൽ കാണാമെങ്കിലും ശാരീരിക അകലം പാലിക്കണമെന്ന നിർദേശം ആരും പാലിച്ചില്ല. ഷാള്‍ അണിഞ്ഞ് നിൽക്കുന്ന എംഎൽഎ മാസ്കും കൈയുറയും ധരിച്ചിരിക്കുന്നതും കാണാം. എല്ലാവരും ചെറുകൂട്ടമായി ഇരുന്ന് ബിരിയാണി കഴിക്കുന്നതും വീഡിയോയിൽ കാണാം.
Karnataka: BJP MLA from Turuvekere M Jayaram today celebrated his birthday with villagers in Gubbi taluk, Tumkur, during lockdown for prevention of COVID19 transmission. pic.twitter.com/nNSpPLTBmU
— ANI (@ANI) April 10, 2020
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Apr 11, 2020, 4:44 PM IST
violation of lockdown
lockdown
Karnataka mla
mjp mla
ലോക്ക് ഡൗൺ
ലോക്ക് ഡൗൺ നിയമങ്ങൾ കാറ്റിൽപ്പറത്തി
ബിജെപി എംഎൽഎ
എംഎൽഎയുടെ പിറന്നാളാഘോഷം
Covid 19
Covid 19 India
Covid 19 Pandemic
Covid 19 Live Updates
Covid 19 Lock Down
Lock Down India
India Lock Down Updates
കൊവിഡ് 19
കൊവിഡ് 19 ഇന്ത്യ
കൊവിഡ് 19 മഹാമാരി
കൊവിഡ് 19 തത്സമയം
കൊറോണവൈറസ്
കൊവിഡ് 19 ലോക് ഡൗൺ
ലോക്ക് ഡൗൺ ഇന്ത്യ
കൊറോണവൈറസ് തത്സമയം
കൊറോണവൈറസ് വാർത്തകൾ
Coronavirus
Post your Comments