ബാഗൽകോട്ട്, ദാവൻഗരെ സൗത്ത് മണ്ഡലങ്ങളാണ് കോൺഗ്രസ് ജയിച്ചത്. ബാഗൽകോട്ടിൽ 22,332 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഉമേഷ് മോട്ടി വിജയിച്ചത്. ദാവൻഗരെ സൗത്തിൽ കോൺഗ്രസ്സിന്റെ സമർഥ് മല്ലികാർജുന 5708 വോട്ടിന് ബിജെപിയുടെ ശ്രീനിവാസ് കരിയപ്പയെ വീഴ്ത്തി.
ബെംഗളൂരു: കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും നിലനിർത്തി കോൺഗ്രസ്. ബാഗൽകോട്ട്, ദാവൻഗരെ സൗത്ത് മണ്ഡലങ്ങളാണ് കോൺഗ്രസ് ജയിച്ചത്. ബാഗൽകോട്ടിൽ 22,332 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഉമേഷ് മോട്ടി വിജയിച്ചത്. ദാവൻഗരെ സൗത്തിൽ കോൺഗ്രസ്സിന്റെ സമർഥ് മല്ലികാർജുന 5708 വോട്ടിന് ബിജെപിയുടെ ശ്രീനിവാസ് കരിയപ്പയെ വീഴ്ത്തി. കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎമാരുടെ മരണത്തെ തുടർന്നായിരുന്നു ഇരു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്.
അസ്സമിൽ ഹാട്രിക് വിജയവുമായി എൻഡിഎ സഖ്യം
102 സീറ്റുകളാണ് എൻഡിഎ സഖ്യത്തിന് ലഭിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി 82 സീറ്റുകളാണ് നേടിയത്. 19 സീറ്റുകളിലേക്ക് കോൺഗ്രസ് സഖ്യം ഒതുങ്ങി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജലുക്ബാരിയിൽ നിന്ന് 87701 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം നേടി. ജലുക്ബാരിയിൽ നിന്ന് ഹിമന്തയുടെ ഹാട്രിക് ജയമാണിത്. അതേസമയം പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ നാസിറ മണ്ഡലത്തിൽ 47021 വോട്ടിന് പരാജയപ്പെട്ടു.
സംസ്ഥാന കോൺഗ്രസ് മേധാവി ഗൗരവ് ഗൊഗോയ് ജോർഹട്ടിൽ നിന്ന് പരാജയപ്പെട്ടു. 23182 വോട്ടിന് ബിജെപിയുടെ ഹിതേന്ദ്ര നാഥ് ഗോസ്വാമിയോടാണ് ഗോഗോയി പരാജയപ്പെട്ടത്. ഗൊഗോയ് കുടുംബത്തിന്റെ ശക്തികേന്ദ്രമാണെങ്കിലും ജോർഹട്ടിലെ സിറ്റിംഗ് എംഎൽഎയാണ് ഗോസ്വാമി. എംപിയായിരുന്ന ഗൊഗോയിയുടെ ആദ്യ നിയമസഭാ മത്സരമായിരുന്നു ഇത്. അസമിൽ ഒറ്റ ഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ 85.96 ശതമാനമായിരുന്നു പോളിങ്. 126 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 64 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.



