ചാനലിന്‍റെ ലൈസൻസ് പുതുക്കിയിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടർന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.

ബെംഗളൂരു: കന്നഡ വാര്‍ത്താ ചാനലിന്‍റെ സംപ്രേഷണം താല്‍ക്കാലികമായി തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. കര്‍ണാടകയിലെ കന്നട വാര്‍ത്താ ചാനലായ പവർ ടിവിയുടെ സംപ്രേഷണമാണ് താല്‍ക്കാലികമായി തടഞ്ഞത്. ചാനലിന്‍റെ ലൈസൻസ് പുതുക്കിയിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടർന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.

പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമക്കേസിന്‍റെ വിവരങ്ങൾ ആദ്യം സംപ്രേഷണം ചെയ്തത് പവർ ടിവിയാണ്. ജെഡിഎസ് എംഎൽസി എച്ച് എം രമേശ് ഗൗഡയാണ് ചാനലിന് ലൈസൻസില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവിന് നീക്കം; പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് മന്ത്രി എംബി രാജേഷ്

President Droupadi Murmu Parliament Speech LIVE |Asianet News Live |ഏഷ്യാനെറ്റ് ന്യൂസ് |#Asianetnews