കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ തന്റെ പാർട്ടി എംഎൽഎമാരെ ക്രോസ് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെവന്ന് കുമാരസ്വാമി കുറ്റപ്പെടുത്തി.

ബെം​ഗളൂരു: കർണാടകയിൽ രാജ്യസഭ എംപി തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്ത് ജെഡിഎസ് എംഎൽഎ. കെ ശ്രീനിവാസ ​ഗൗഡയാണ് കോൺ​ഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തത്. തെര‍ഞ്ഞെടുപ്പിൽ ഞാൻ കോൺ​ഗ്രസിനാണ് വോട്ട് ചെയ്തത്. കാരണം ഞാൻ കോൺ​ഗ്രസിനെ സ്നേ​ഹിക്കുന്നു- ​ഗൗഡ വോട്ടെടുപ്പിന് ശേഷം പറഞ്ഞു. അതേസമയം, എംഎൽഎ ക്രോസ് വോട്ട് ചെയ്തതിൽ കോൺ​ഗ്രസിനെതിരെ ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി രം​ഗത്തെത്തി.

Scroll to load tweet…

കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ തന്റെ പാർട്ടി എംഎൽഎമാരെ ക്രോസ് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെവന്ന് കുമാരസ്വാമി കുറ്റപ്പെടുത്തി. കോൺ​ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ ജെഡിഎസ് എം‌എൽ‌എമാർക്ക് തുറന്ന കത്ത് എഴുതിയതിന് പിന്നാലെയാണ് കുമാരസ്വാമി രം​ഗത്തെത്തിയത്. ജെഡിഎസ് എംഎൽഎമാർക്ക് കത്തെഴുതിയിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ, തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് അദ്ദേഹം കത്ത് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇത് സിദ്ധരാമയ്യയുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.