46 വർഷത്തെ അനുഭവ സമ്പത്ത് ഉണ്ട് .കെ എസ് യു കാലം മുതൽ പോലീസിന്റെ അടി കൊണ്ട് തന്നെ വന്നതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി

ദില്ലി: കോണ്‍ഗ്രസില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവച്ച മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് , സോണിയഗാന്ധിക്കയച്ച കത്തില്‍ നേതൃത്വത്തിനെതിരെ കടുത്ത ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന് പരോക്ഷ മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്തെത്തി.കോണ്‍ഗ്രസിന്‍റെ നേതൃനിരയിലേക്ക് താൻ ഓട് പൊളിച്ചു വന്നതല്ല 46 വർഷത്തെ അനുഭവ സമ്പത്ത് ഉണ്ട് .കെ എസ് യു കാലം മുതൽ പോലീസിന്റെ അടി കൊണ്ട് തന്നെ വന്നതാണെന്നും അദ്ദേഹം പറഞ്ഞു

'പാർട്ടിയെ ഉപദേശിക്കുന്നത് വാർഡ് തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്തവർ'; ഗുലാം നബിയെ പിന്തുണച്ച് മനീഷ് തിവാരി

ഗുലാം നബി ആസാദിന്‍റെ രാജിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കൂടുതൽ ജി 23 നേതാക്കൾ. കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും, വാർഡ് തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്തവരാണ് ഇപ്പോൾ പാർട്ടിയെ ഉപദേശിക്കുന്നതെന്നും മുതിർന്ന നേതാവ് മനീഷ് തിവാരി തുറന്നടിച്ചു. നേരത്തെ ആവശ്യപ്പെട്ട കാര്യങ്ങൾ നടപ്പാക്കിയിരുന്നെങ്കില്‍ കോൺഗ്രസിന് ഈ ഗതി വരില്ലായിരുന്നു. പാർട്ടിക്കും രാജ്യത്തിനുമിടയിൽ വലിയ വിടവുണ്ടെന്നും മനീഷ് തിവാരി വ്യക്തമാക്കി. 42 വർഷം പാർട്ടിക്കായി ജീവിച്ചവർ കുടിയാന്മാരല്ലെന്നും ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മനീഷ് തിവാരി തുറന്നടിച്ചു. ഇന്നലെ ആനന്ദ് ശർമയും പൃഥിരാജ് ചവാനും ഗുലാംനബി ആസാദിന്റെ വാദങ്ങളെ പിന്തുണച്ചിരുന്നു.

അവസാനം ലൈറ്റ്‌ ഓഫ്‌ ചെയ്യുന്നത്‌ 'വി സി വേണുഗോലാപൻജീ' ആയിരിക്കും; പരിഹസിച്ച് പി വി അൻവർ എംഎൽഎ

മുതിർന്ന നേതാവ് ​ഗുലാം നബി ആസാദ് കോൺ​ഗ്രസിൽ നിന്ന് രാജിവെച്ചതിൽ പരിഹാസവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. അവസാനം ലൈറ്റ് ഓഫ് ചെയ്യുന്നത് വി സി വേണു​ഗോപാലൻജീയായിരിക്കുമെന്നും അതാണ് ഷായുമായുള്ള കരാറെന്നും ആരുടെയും യഥാർഥ പേരെടുത്ത് പറയാതെ അൻവർ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. ഇതൊക്കെ കണ്ട്‌ ഉള്ളിൽ പൊട്ടിക്കരയുന്ന ലീഗുകാർ അന്നും അയ്യോ..ദേ ലാസ്റ്റ്‌ ബസ്‌ പോണേന്ന് പറഞ്ഞ് ഉറക്കെ നിലവിളിക്കുമെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം മുൻ‌ എംഎൽഎ വിടി ബൽറാമിനെതിരെയും അൻവർ രം​ഗത്തെത്തിയിരുന്നു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അവസാനം ലൈറ്റ്‌ ഓഫ്‌ ചെയ്യുന്നത്‌ "വി.സി.വേണുഗോലാപൻജീ" തന്നെയായിരിക്കും.അതാണ്
ഷായുമായുള്ള കരാർ.!!
ഇതൊക്കെ കണ്ട്‌ ഉള്ളിൽ പൊട്ടിക്കരയുന്ന ലീഗുകാർ അന്നും ഉറക്കെ നിലവിളിക്കും..
"അയ്യോ..ദേ ലാസ്റ്റ്‌ ബസ്‌ പോണേന്ന്"..

പുറത്തേക്ക് പോകുന്നത് 'നയം' വ്യക്തമാക്കി: ഗുലാം നബി ആസാദ് ബിജെപിയുമായി കൈകോര്‍ക്കുമോ?