വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക് പുറത്തുനിന്ന് പിന്തുണ നൽകുന്നത് തുടരുമെന്ന് ഇടതുനേതാക്കൾ അറിയിച്ചു

ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക് പുറത്തുനിന്ന് പിന്തുണ നൽകുന്നത് തുടരുമെന്ന് ഇടതുനേതാക്കൾ അറിയിച്ചു. സിപിഎമ്മിൻ്റേയും സിപിഐയുടെയും ഏകോപന സമിതി യോഗത്തിന് ശേഷമാണ് സംസ്ഥാന സെക്രട്ടറിമാരുടെ പ്രഖ്യാപനം. മന്ത്രിസഭയിൽ ചേരണമെന്ന് ടിവികെ മന്ത്രിമാർ ഇന്നലെ ഇടതുനേതാക്കളെ നേരിട്ട് കണ്ട് അഭ്യർത്ഥിച്ചിരുന്നു.അടുത്ത ബുധനാഴ്ച നടക്കുന്ന ടിവികെ സഖ്യകക്ഷികളുടെ യോഗത്തിൽ പങ്കെടുക്കണോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും ഇടതുനേതാക്കൾ അറിയിച്ചു. സിപിഎമ്മിനും സിപിഐക്കും രണ്ട് എംഎൽഎമാർ വീതമാണുള്ളത്.

YouTube video player